മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള ജലസേചനം തുടരും
പാലക്കാട്: പ്രളയാനന്തരം കനാലില്‍ അടിഞ്ഞുകൂടിയ തടസ്സങ്ങള്‍ കാരണം വയലുകളിലേക്ക് ജലം എത്താന്‍ വൈകുന്നു എന്ന പരാതി കണക്കിലെടുത്ത് മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള ജലസേചനം നീട്ടിയേക്കും.ഈ മാസം 25 വരെയായിരുന്നു തുറന്ന് വിടാന്‍ ഉദ്ദേശിച്ചിരുന്നത്.എന്നാല്‍ വേണ്ടത്ര വെള്ളം നെല്‍പാടങ്ങളില്‍ എത്താത്ത സാഹചര്യത്തില്‍ ജലസേചനം 30 വരെ നീട്ടി വെക്കാനാണ് അധികൃകര്‍ ആലോചിക്കുന്നത്.പലയിടത്തും പഞ്ചായത്തുകളും പാടശേഖര സമിതിയും സ്വന്തം നിലക്ക് പ്രദേശത്തുള്ള കനാലിലെ തടസ്സങ്ങള്‍ നീക്കി തുടങ്ങി. നിലവില്‍ ഡാമില്‍ നിന്നും ഇടത് കനാല്‍ വഴി സെക്കന്‍ഡില്‍ 400 ഘനയടി,വലതു കനാലിലൂടെ 25 ഘനയടി എന്ന തോതിലാണ് ജലം ഒഴുകുന്നത്.
എന്നാല്‍ പലയിടത്തും വെള്ളം എത്താത്ത സ്ഥിതിവിശേഷവും നിലനില്‍ക്കുന്നുണ്ട്.തുറന്ന് വിടുന്ന ജലത്തിന്റെ അളവ് കൂട്ടിയാലെ ഇതിന് പരിഹാരമാകു.എന്നാല്‍ വലതു കനാലിലെക്ക് 50 ഘനയടി ജലം തുറന്നപ്പോഴേക്കും ചില പ്രദേശങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.ഇതും ഭീഷണിയാകുന്നു.ഇതേ തുടര്‍ന്നാണ് നിയന്ത്രിത അളവില്‍ ജലം വിതരണം ചെയ്യുന്നത് തുടരുന്നത്.115.06 മീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ നിലവില്‍ 113.89 മീറ്ററാണ് ജല നിരപ്പ്.കൂടുതല്‍ ദിവസം കനാലിലേക്ക് വെള്ളം തുറക്കാന്‍ തടസ്സമില്ലെന്ന് ജലവിഭവവകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."