പാലാരിവട്ടം പാലം: കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പാലത്തിന്റെ രൂപകല്‍പ്പന ഏല്പിച്ച കണ്‍സള്‍ട്ടന്‍സി ഉടമയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി നാഗേഷാണ് അറസ്റ്റിലായതത്.
കോട്ടയത്തെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നാഗേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ നാഗേഷിനെ ചോദ്യം ചെയ്യാനായി വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മഞ്ജുനാഥിനെ വിജിലന്‍സ് നേരത്തെ പ്രതിചേര്‍ത്തിരുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സള്‍ട്ടന്‍സി 17 ലക്ഷം രൂപ കൈപ്പറ്റിയാണ് രൂപകല്‍പ്പന ഏറ്റെടുത്തത്. എന്നാല്‍ മറ്റൊരു കമ്പനിക്കു മറിച്ചുനല്‍കി രൂപകല്പന നടത്തുകയായിരുന്നു. പാലത്തിന്റെ തകര്‍ച്ചയ്ക്ക് രൂപകല്‍പ്പനയിലെ പോരായ്മയും കാരണമായെന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നാഗേഷിനെയും വിജിലന്‍സ് പ്രതിചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."