ഉത്സവാഘോഷ സീസണോടനുബന്ധിച്ച് സംയുക്ത യോഗം ചേര്‍ന്നു
കുന്നംകുളം: ഉത്സവാഘോഷ സീസണോടനുബദ്ധിച്ച് ശബ്ദമലിനീകരണം കേരള പൊലിസ് ആക്ട് എന്നിവയിലെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്റെ ലൈസന്‍സിനെക്കുറിച്ചും ശബ്ദമലിനീകരണം ഒഴിവാക്കാന്‍ മേഖലയിലെ ലൈറ്റ് ആന്റ് സൗണ്ട് തൊഴിലാളികള്‍ കൈക്കൊള്ളേണ്ട നടപടികളെ സംബദ്ധിച്ചുമാണ് യോഗം ചേര്‍ന്നത്.
പൊലിസ് സ്‌റ്റേഷന്‍ ഹാളില്‍ സി.ഐ കെ.ജി സുരേഷ് അധ്യക്ഷനായി. യോഗത്തില്‍ ഉത്സവം, പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് പരിമിതി ഏര്‍പ്പെടുത്തി. അടച്ചു കെട്ടിയ ഓഡിറ്റോറിയം , കോണ്‍ഫറന്‍സ് ഹാള്‍ , മുറികള്‍, കമ്യൂനിറ്റി ഹാള്‍ , വിദ്യാലയങ്ങള്‍ എന്നിവയൊഴികെ മറ്റൊരിടത്തും രാത്രി 10 മുതല്‍ പുലര്‍ച്ച ആറു വരെ ഉച്ചഭാഷിണി പാടില്ലെന്നും ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പബ്ലിക്ക് ഓഫിസുകള്‍, വന്യജീവി സങ്കേതം എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ ഉച്ചഭാഷിണി, കോളാമ്പി പൂര്‍ണമായും ഒഴിവാക്കണമെന്നും അതത് മേഖലകളിലേക്ക് ആവശ്യമായ രീതിയില്‍ ശബ്ദത്തിനു വോള്‍ട്ട് ക്രമീകരിച്ചുവേണം പരിപാടികള്‍ നടത്താവുവെന്നും സി.ഐ അറിയിച്ചു.
എസ്.ഐ വി.എസ് സന്തോഷ്, കേരള ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ കുന്നംകുളം മേഖല പ്രസിഡന്റ് ആന്റോ പാലയൂര്‍, വിവിധ മേഖലകളിലെ ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."