HOME
DETAILS

പ്രളയത്തില്‍ മരിച്ചവരെ അനുസ്മരിച്ചു

ADVERTISEMENT
  
backup
September 23 2018 | 11:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%85


എരുമപ്പെട്ടി: പ്രളയബാധിതരെ സഹായിക്കുന്നതിനായി പന്നിത്തടം  കേന്ദ്രീകരിച്ച് രൂപീകരിച്ച ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം എന്ന കൂട്ടായ്മ പ്രളയ ദുരന്തത്തില്‍ മരണപ്പെട്ട 483 പേരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മെഴുകുതിരി തെളിയിച്ച് പ്രണാമം അര്‍പ്പിച്ചു.
പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നതിനു വേണ്ടി പന്നിത്തടം ടെല്‍കോണില്‍  സംഘടിപ്പിച്ച ചടങ്ങിലാണ് അതിജീവനത്തിന്റെ പാതയിലെ നവകേരളത്തിന്റെ മാതൃകയില്‍ മെഴുകുതിരി പ്രകാശിപ്പിച്ചത്. 150 അടി നീളത്തില്‍ നിര്‍മിച്ച മാതൃകയില്‍ ആദരവ് ഏറ്റുവാങ്ങാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരും കൂട്ടാളികളും അണിനിരന്നു.
ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം കൂട്ടായ്മയുടെ നേതൃത്വത്തില്‍ 13 ദിവസങ്ങളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ 262 പേരാണ് പങ്കാളികളായത്. 150 ഓളം വീടുകള്‍, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പമ്പ് ഹൗസുകള്‍, ചേരികള്‍ എന്നിവ ഇവരുടെ നേതൃത്വത്തില്‍  ശുചീകരിച്ചു. ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, പഞ്ചായത്തിലെ ഒന്ന്, പതിനെട്ട് എന്നി വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.
ആദരണ ചടങ്ങ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റീവ് ഫോറസ്റ്റ് ഓഫിസര്‍ കെ.എ മുഹമ്മദ് നൗഷാദ് ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു.
ടെല്‍കോണ്‍ അമീര്‍ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ വിശിഷ്ട പൊലിസ് മെഡലിനര്‍ഹനായ എ.സി.പി. ബാബു കെ.തോമസ് മുഖ്യാതിഥിയായി.
ചടങ്ങില്‍ ഏറ്റവും മികച്ച കോഡിനേറ്റര്‍മാരായ അനൂഷ് സി.മോഹന്‍,ശിഹാബുദ്ധീന്‍ അലി എന്നിവരെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.
കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം.നൗഷാദ്, ജലീല്‍ ആദൂര്‍, കെ.ആര്‍ സിമി, കോര്‍ഡിനേഷന്‍ അംഗങ്ങളായ സത്താര്‍ ആദൂര്‍, എന്‍.എസ്.സത്യന്‍, വി.കെ. രഘുസ്വാമി, സിംല ഹസന്‍, എം. ബാഹുലേയന്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ പുരസ്‌കാര വിതരണം  നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  an hour ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  an hour ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  9 hours ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  9 hours ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  10 hours ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  11 hours ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  11 hours ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  11 hours ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  11 hours ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  11 hours ago