HOME
DETAILS
MAL
കോടതികളിലെ മാധ്യമ വിലക്ക്: ഗവര്‍ണര്‍ ഇടപെടണമെന്ന് വി.എം സുധീരന്‍
backup
July 28 2016 | 09:07 AM
തിരുവനന്തപുരം: കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് പരിഹരിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ഹൈകോടതി ചീഫ് ജസ്റ്റിസും ഇടപെടണം. മുഖ്യമന്ത്രിക്ക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ല. മാധ്യമ-അഭിഭാഷക പ്രശ്‌നം തുടരുന്നത് സര്‍ക്കാറിന്റെ പരാജയമാണെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാതിരിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുനേരെയുള്ള ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."