HOME
DETAILS

കുടുംബശ്രീയിലൂടെ സ്ത്രീകളുടെ സാമൂഹികപദവി മെച്ചപ്പെട്ടു: മന്ത്രി ജി സുധാകരന്‍

  
backup
May 20 2017 | 22:05 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80



ആലപ്പുഴ:   കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെട്ടെന്ന്  പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കുടുംബശ്രീയുടെ 19ാമത് സംസ്ഥാനതല വാര്‍ഷിക സമ്മേളനവും സിഡിഎസ്സ് സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 19 വര്‍ഷത്തെ നിരന്തരവും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകവിജ്ഞാനം ആര്‍ജിക്കുവാന്‍ കുടുംബശ്രീ വനിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീയുടെ രാഷ്ട്രീയമെന്നത് സാമൂഹ്യ സാമ്പത്തിക ശാക്തീകരണം എന്നതാണ്. ഇതോടൊപ്പം ഭൗതികകര്‍മം, ബുദ്ധി, ചിന്ത, പ്രവര്‍ത്തി , എന്നിവയിലുള്ള ശാക്തീകരണമാണ് വേണ്ടത്. എങ്കില്‍ മാത്രമേ സ്ത്രീ ശാക്തീകരണം പൂര്‍ണമാവൂവെന്ന് അദ്ദേഹം പറഞ്ഞു.
 കക്ഷിരാഷ്ട്രീയങ്ങള്‍ക്കും സാമ്പത്തിക വ്യത്യാസങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീക്ക് മാത്രമേ കഴിയൂ. അഴിമതിരഹിത സമൂഹം സൃഷ്ടിക്കുന്നതിന് കുടുംബശ്രീ വനിതകള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയണം സ്ത്രീകള്‍ ജനാധിപത്യ പ്രക്രിയയില്‍ മുഖ്യസാരഥ്യം വഹിക്കാന്‍ എത്തുന്നത് സമൂഹത്തിന്റെ പുരോഗതിക്ക് ഗുണകരമാണ്. എന്നാല്‍ ജനപ്രതിനിധികള്‍ ആയതുകൊണ്ടു മാത്രം കാര്യമില്ല. മാനുഷിക പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാനുള്ള  ആര്‍ജവം പ്രകടിപ്പിക്കാന്‍ കഴിയണം.ഇതിന് ജനാധിപത്യമൂല്യങ്ങളെ കുറിച്ചുള്ള ബോധ്യമാണ് സ്ത്രീകള്‍ക്ക് വേണ്ടത്. പണ്ടൊക്കെ വിദ്യാലയങ്ങളില്‍ അധ്യാപകര്‍ പാഠ്യവിഷയങ്ങള്‍ക്കൊപ്പം മാനവികതയെക്കുറിച്ചും കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്ന് മാനവികത നേടുന്നതിനുള്ള അവസരം കുട്ടികള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. വികസനപ്രക്രിയയ്‌ക്കൊപ്പം ഈ മാനവികത കൂടി വീണ്ടെടുക്കുമ്പോള്‍ മാത്രമേ വികസനം ജനങ്ങള്‍ക്കു വേണ്ടിയാകുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
ജാതിയുടേയും മതത്തിന്റേയും പേരിലുള്ള  ഭിന്നത നമുക്കാവശ്യമില്ല. ലഹരി വിമുക്തമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള വലിയ ദൗത്യം കുടുംബശ്രീ ഒരു ക്യാമ്പെയ്‌നായി ഏറ്റെടുത്തു നടപ്പാക്കണം. വികസനം നടപ്പാക്കുന്നതിനോടൊപ്പം അതിന്റെ ഗുണഫലങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സാംസ്‌കാരികസമൂഹം ഇവിടെയാവശ്യമാണ്. അതിനാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതികളെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.
ആത്മവിശ്വാസത്തോടും ഇച്ഛാശക്തിയോടും കൂടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കരുത്തുറ്റ സ്ത്രീകളെ സൃഷ്ടിക്കാന്‍ കഴിയണമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ യു. പ്രതിഭാ ഹരി എം.എല്‍.എ പറഞ്ഞു . അടുക്കളയിലെ ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്  കുടുംബശ്രീ ആണ്. നമുക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്‌യാന്‍ കുടുംബശ്രീ വനിതകള്‍ കൂടുതല്‍ ഊര്‍ജസ്വലരായി മുന്‍പോട്ട് വരണമെന്നും അവര്‍ പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഷിക സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാനുമായ ജി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്  വൈസ്പ്രസിഡന്റ് ദലീമജോജോ, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ എ.കെ. രമ്യ, ബേബി ബാലകൃഷ്ണന്‍, മല്‍സ്യബോര്‍ഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ എല്‍.സലിലകുമാരി എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതവും  ഡയറക്ടര്‍ എന്‍.കെ. ജയ നന്ദിയും പറഞ്ഞു.
ജില്ലയുടെ വിവിധ സി ഡി എസുകളില്‍ നിന്നുമായി 45 കുടുംബശ്രീ വനിതകള്‍ സ്വാഗത ഗാനാവിഷ്‌കാരം നടത്തി . സി ഡി എസ് സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ സെഷനുകള്‍ക്ക് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നേതൃത്വം നല്‍കി. വൈകിട്ട് ജില്ലാ പഞ്ചായത്ത്  വൈസ്പ്രസിഡന്റും പ്രശസ്ത പിന്നണി ഗായികയുമായ ദലീമജോജോയുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  a month ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  a month ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  a month ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  a month ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  a month ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  a month ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  a month ago