പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു
പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ മുഹമ്മദ് റാഫി (33) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.
കൂട്ടിയിടി:
പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. റാഫി സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.അപകടത്തിൽ റാഫിയുടെ തല ബസിനടിയിൽപ്പെടുകയും മാരകമായി പരിക്കേൽക്കുകയും ചെയ്തു. റോഡിൽ രക്തം തളംകെട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു.നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്രൈവർ ഒളിവിൽ
അപകടം നടന്നതിന് തൊട്ടുപിന്നാലെ കെഎസ്ആർടിസി ബസ് ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഡ്രൈവർക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് പട്ടാമ്പി-പെരിന്തൽമണ്ണ പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മരിച്ച മുഹമ്മദ് റാഫി കൊപ്പം മുളങ്കാവിലെ മത്സ്യത്തൊഴിലാളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."