ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍
ഒമാന്‍: ഒമാനില്‍ അതിര്‍ത്തികള്‍ കടന്ന് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സിന്റെ ഫീസ് കുറച്ചു. ഇനി ഈ ഇന്‍ഷുറന്‍സ് എടുക്കാന്‍ ഒരു ഒമാനി റിയാല്‍ മാത്രം മതിയാകും. മുമ്പ് ഇത് രണ്ട് റിയാല്‍ ആയിരുന്നു. 2026 ജനുവരി 1 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.
ഒമാനില്‍ വാഹന ഇന്‍ഷുറന്‍സ് മേഖല നിയന്ത്രിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ്എസ്എ) ആണ് ഫീസ് കുറച്ചതായി അറിയിച്ചത്. ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ജിസിസി രാജ്യങ്ങളിലേക്കോ മറ്റ് അറബ് രാജ്യങ്ങളിലേക്കോ കരമാര്‍ഗം യാത്ര ചെയ്യുമ്പോള്‍, ബന്ധപ്പെട്ട രാജ്യങ്ങളുടെ നിയമങ്ങള്‍ അനുസരിച്ച് ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതില്ലാതെ അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിക്കില്ല.
അതിര്‍ത്തി കടന്നുള്ള യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാനും വാഹന ഉടമകള്‍ക്കുള്ള ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. പുതിയ ഫീസ് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും കൃത്യമായി നടപ്പാക്കണമെന്ന് അതോറിറ്റി നിര്‍ദേശം നല്‍കി.
ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഉണ്ടായാല്‍, വിദേശരാജ്യങ്ങളില്‍ വാഹനമുണ്ടാക്കുന്ന അപകടങ്ങളില്‍ മൂന്നാംകക്ഷികള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കും. ഇതുവഴി യാത്ര കൂടുതല്‍ സുരക്ഷിതവും ചെലവുകുറഞ്ഞതുമായതും ആകുമെന്ന് അധികൃതര്‍ അറിയിച്ചു.
Oman’s Financial Services Authority has reduced the Orange Card motor insurance fee to one Omani rial, effective from January 1, 2026. The insurance is mandatory for vehicles registered in Oman when travelling by road to GCC and other Arab countries, aiming to ease cross-border travel and reduce costs for motorists.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."