HOME
DETAILS

ബഹ്‌റൈനില്‍ 36-ാം ഓട്ടം ഫെയര്‍ ആരംഭിച്ചു;രാജ്യാന്ദര പങ്കാളിത്തത്തോടെ വന്‍ തിരക്ക്

  
January 22, 2026 | 3:11 PM

bahrain 36th autumn fair 2026 begins

 


ബഹ്‌റൈന്‍: ബഹ്‌റൈനില്‍ 36ാം ഓട്ടം ഫെയര്‍ 2026 ആരംഭിച്ചു. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫെയര്‍ ജനുവരി 22 മുതല്‍ 31 വരെ നീണ്ടുനില്‍ക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകള്‍ ആദ്യ ദിനം തന്നെ ഫെയര്‍ കാണാനെത്തി.

ഈ വര്‍ഷത്തെ ഓട്ടം ഫെയറില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള 600ലധികം എക്‌സിബിറ്റര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഹാന്‍ഡിക്രാഫ്റ്റ് ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, അലങ്കാര സാമഗ്രികള്‍, ആരോഗ്യസൗന്ദര്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ ഉല്‍പ്പന്നങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സന്ദര്‍ശകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബമായി എത്തുന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വിനോദ പരിപാടികളും ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ഓട്ടം ഫെയര്‍ ബഹ്‌റൈനിന്റെ വ്യാപാര മേഖലയെയും വിനോദസഞ്ചാര മേഖലയെയും ശക്തിപ്പെടുത്തുന്ന ഒരു പ്രധാന വേദിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെറുകിട വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്കും രാജ്യാന്തര വിപണിയിലേക്കും എത്തിക്കാന്‍ ഫെയര്‍ മികച്ച അവസരമാണെന്നും വിലയിരുത്തുന്നു.

ബഹ്‌റൈനിന്റെ ടൂറിസം രംഗം ശക്തിപ്പെടുത്താനും, രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഓട്ടം ഫെയര്‍ സഹായിക്കുന്നതായി ടൂറിസം വകുപ്പ് വ്യക്തമാക്കി. ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന സന്ദര്‍ശകസംഖ്യ, ഇത്തരം രാജ്യാന്തര പരിപാടികള്‍ക്ക് ബഹ്‌റൈന്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണെന്നും അധികൃതര്‍ പറഞ്ഞു.

ഒരിടത്ത് തന്നെ വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും കഴിയുന്ന ഈ ഓട്ടം ഫെയര്‍, ബഹ്‌റൈനിലെ ഏറ്റവും ജനപ്രീതിയുള്ള പ്രദര്‍ശനങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

 

The 36th Autumn Fair 2026 has begun in Bahrain at the Bahrain International Exhibition and Convention Centre, with over 600 exhibitors from 24 countries participating. The event, running from January 22 to 31, highlights a wide range of products and supports Bahrain’s trade, tourism, and cultural exchange initiatives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  2 hours ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  2 hours ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  2 hours ago
No Image

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

uae
  •  2 hours ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  3 hours ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  3 hours ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  3 hours ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  3 hours ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  3 hours ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  3 hours ago