മിനിമം വേതനം ആവശ്യപ്പെട്ട ബാങ്ക് ജീവനക്കാരിയെ പിരിച്ചുവിട്ടു; ബാങ്കിന് മുന്നില്‍ പ്രതിഷേധം
ചേര്‍ത്തല: ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചുവിട്ടതിനെതിരെ ജീവനക്കാരി പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.ബാങ്ക് ചേര്‍ത്തല ശാഖയിലെ ശുചീകരണ തൊഴിലാളിയായ ചേര്‍ത്തല മുനിസിപ്പല്‍ 22ാംവാര്‍ഡ് കോര്യംപള്ളി കൊച്ചിനാട്ടുവെളി സന്തോഷിന്റെ ഭാര്യ ബേബി റാണിയാണ് പ്ലക്കാര്‍ഡുമേന്തി പ്രതിഷേധിക്കുന്നത്. ആറ് വര്‍ഷമായി ബാങ്കിലെ തൂപ്പുകാരിയായി ജോലിനോക്കുന്ന ഇവര്‍ക്ക് 200 രൂപയാണ് പ്രതിദിന വേതനം നല്‍കിയിരുന്നത്.അടുത്തിടെ ഇവര്‍ മിനിമം വേതനം ആവശ്യപ്പെട്ടതാണ് ബാങ്ക് അധികൃതരെ ചൊടിപ്പിച്ചത്. അതിനിടെയാണ് കഴിഞ്ഞദിവസം ബേബി റാണിയെ ബാങ്ക് അധികാരികള്‍ വാക്കാല്‍ നിര്‍ദേശത്തിലൂടെ പിരിച്ചുവിട്ടത്.
ഇതിനെതിരെയാണ് ബേബി റാണി ബാങ്ക് പടിക്കല്‍ സമരം തുടരുന്നത്. 'മിനിമംവേതനം ആവശ്യപ്പെട്ടത് അപരാധമോ? അന്യായ പിരിച്ചുവിടല്‍ പിന്‍വലിക്കുക' എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് പ്രതിഷേധം. ബാങ്ക് തുറക്കുമ്പോള്‍ പടിക്കലെത്തുന്ന ഇവര്‍ വൈകിട്ട് അടയ്ക്കുന്നതുവരെ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."