കോപ: ബ്രസീല്‍ സെമിയില്‍
സാവോപോളോ: ഗോള്‍ രഹിതമായ 90 മിനിട്ടുകള്‍ക്ക് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ പരാഗ്വെയെ കീഴടക്കി ബ്രസീല്‍ കോപ അമേരിക്ക ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ 4-3 എന്ന സ്‌കോറിനാണ് ബ്രസീല്‍ പരാഗ്വെയെ തകര്‍ത്തത്.
തീര്‍ത്തും പ്രതിരോധത്തില്‍ കളിച്ച പരാഗ്വെ ആദ്യ പകുതിയില്‍ ബ്രസീല്‍ ആക്രമണത്തെ ചെറുത്തു. പരാഗ്വെ പ്രധിരോധം കടുപ്പിച്ചതോടെ ആദ്യ പകുതിയില്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമാണ് ബ്രസീലിന് ലഭിച്ചത്.
54-ാം മിനുട്ടില്‍ ഫിര്‍മിനോയെ വീഴ്ത്തിയതിന് ബ്രസീലിന് റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വാര്‍ പരിശോധനയില്‍ പെനാല്‍റ്റി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഫാബിയന്‍ വല്‍ബ്‌വേന ചുവപ്പ് കാര്‍ഡ് ക@ണ്ട് പുറത്തായതോടെ പരാഗ്വെ 10 പേരായി ചുരുങ്ങി. ആദ്യ പകുതിയില്‍ ബസ് പാര്‍ക്കിങ് പ്രതിരോധം തീര്‍ത്ത പരാഗ്വെ ബ്രസീലിനെ ചെറുത്തുനിന്നു. പ്രതിരോധം കടുപ്പിച്ചതോടെ കുറച്ച് ഷോട്ടുകള്‍ മാത്രമേ ബ്രസീലിന് പോസ്റ്റിലേക്ക് തൊടുക്കാനായുള്ളു. എന്നാല്‍ കിട്ടുന്ന സമയത്തെല്ലാം പരാഗ്വെ കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ച് കൊണ്ടിരുന്നു. രണ്ടാം പകുതിക്ക് ശേഷം മികച്ച നീക്കങ്ങളുമായി എത്തിയ ബ്രസീല്‍ പരാഗ്വെ ഗോള്‍ കീപ്പര്‍ ഗെറ്റിറ്റോ ഫെര്‍ണാണ്ടസിനെ പരീക്ഷിച്ച് കൊണ്ടിരുന്നു. പോസ്റ്റിലേക്ക് വന്ന പന്തുകളെല്ലാം ഗെറ്റിറ്റോ വിദഗ്ധമായി തട്ടിയകറ്റി. ബോക്‌സില്‍നിന്ന് പല ഷോട്ടുകളും ലക്ഷ്യം തെറ്റി പോയതോടെ ബ്രസീലിന് ഗോള്‍ കണ്ടെത്താനായില്ല. നിലവാരമില്ലാത്ത ഗ്രൗണ്ടില്‍ കളിച്ചതും ബ്രസീലിന് വിനയായി.
പലപ്പോഴും പന്ത് നിയന്ത്രണം തെറ്റി തെറിച്ച് പോവുകയും ചെയ്തു. മത്സര ശേഷം ബ്രസീലിയല്‍ പരിശീലകന്‍ ടിറ്റെ ഗ്രൗണ്ടിനെതിരേ രംഗത്ത് വരികയും ചെയ്തിരുന്നു.
നിലവാരമില്ലാത്ത ഗ്രൗണ്ടായതിനാല്‍ താരങ്ങള്‍ ഗ്രൗണ്ട് ബൗള്‍ കളിക്കാന്‍ ബുദ്ധിമുട്ടിയെന്നും ഇത് ടീമിന്റ പ്രകടനത്തെ ബാധിച്ചുവെന്നും ടിറ്റെ പറഞ്ഞു. ര@ണ്ടാം പകുതിയില്‍ ജീസസും വില്ല്യനും തൊടുത്ത ഷോട്ടുകള്‍ ഗോളാകാതെ പോയതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
പരാഗ്വെയുടെ ആദ്യ പെനാല്‍റ്റി തന്നെ അലിസന്‍ തടുത്തെങ്കിലും ബ്രസീലിന്റെ നാലാം പെനാല്‍റ്റി ഫിര്‍മിനോ നഷ്ടപ്പെടുത്തി. ഡര്‍ലിസ് ഗോള്‍സാലസ് പരാഗ്വെയുടെ അവസാന കിക്ക് നഷ്ടപ്പെടുത്തുകയും ചെയ്തു. പിന്നീടെത്തിയ ജീസസ് കിക്ക് വലയിലാക്കിയതോടെ ആതിഥേയരായ ബ്രസീല്‍ സെമിയില്‍ പ്രവേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."