നഗരസഭാ മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ തുടങ്ങാന്‍ കെ.ഡി.ടി.സി നീക്കം
നീലേശ്വരം: എഫ്.സി.ഐക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിയിലുള്ള നഗരസഭാ മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ തുടങ്ങാന്‍ കെ.ഡി.ടി.സി നീക്കം.
ദേശീയപാതയോരത്ത് ഐങ്ങോത്തെ കെ.ടി.ഡി.സി പാര്‍ലര്‍ സുപ്രിംകോടതിയുടെ ദൂരപരിധി നിര്‍ദേശത്തെ തുടര്‍ന്നു അടുത്തിടെയാണു അടച്ചു പൂട്ടിയത്. ഇതോടെയാണു പുതിയ സ്ഥലം കണ്ടെത്താന്‍ കെ.ടി.ഡി.സി നീക്കം തുടങ്ങിയത്. പേരോല്‍ മത്സ്യമാര്‍ക്കറ്റ് കെട്ടിടം ഫാമിലി റസ്റ്റോറന്റ് കം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ നടത്താന്‍ അനുവദിച്ചു തരണമെന്ന് കാണിച്ച് കെ.ടി.ഡി.സി മാനേജരാണു നഗരസഭയ്ക്കു അപേക്ഷ നല്‍കിയത്. അപേക്ഷയും ഇക്കാര്യത്തില്‍ ഏപ്രില്‍ 29 നു ചേര്‍ന്ന ആരോഗ്യ സ്ഥിരം സമിതിയുടെ തീരുമാനവും നാളെ ഉച്ചയ്ക്ക് 2. 30 നു നഗരസഭാ അനക്‌സ് ഹാളില്‍ ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗം പരിഗണിക്കും.
മാമുനി വിജയന്‍ നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് സ്വാശ്രയപഞ്ചായത്ത് പദ്ധതിയില്‍ 12 ലക്ഷം രൂപ ചെലവഴിച്ചാണു മത്സ്യമാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്.
പത്ത് സെന്റ് സ്ഥലത്താണു കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തോളം മത്സ്യത്തൊഴിലാളികള്‍ മാര്‍ക്കറ്റ് ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് പഴയ സ്ഥലത്തേക്കുതന്നെ പോവുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന മാമുനി വിജയന്‍ ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ച് തൊഴിലാളികളെ വീണ്ടും മാര്‍ക്കറ്റിലേക്കു തന്നെ മാറ്റി. എന്നാല്‍ ഭരണസമിതി മാറിയതോടെ കാര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."