നാടക ക്യാംപ് മൂന്നുപെരിയയില്‍
കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക കളരി 25 മുതല്‍ 28 വരെ മൂന്ന് പെരിയ എ.കെ.ജി ലൈബ്രറിയില്‍ നടക്കും.
25ന് വൈകീട്ട് ഉദ്ഘാടന സമ്മേളനവും എല്ലാവര്‍ക്കും പാടാം പരിപാടിയും നടക്കും. 26ന് രാവിലെ ക്യാംപ് തുടങ്ങും വൈകുന്നേരം പരളശ്ശേരിയില്‍ നിന്ന് ഘോഷയാത്രയും താജ് ഓഡിറ്റോറിയത്തില്‍ നാടക പ്രവര്‍ത്തക സംഗമവും നടക്കും. തുടര്‍ന്ന് അക്ഷരായനം കലാജാഥ അവതരണം.
27ന് വൈകീട്ട് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും നടക്കും. പരിപാടിയുടെ ഭാഗമായി പ്രദേശത്തെ അഞ്ഞൂറ് വീടുകളില്‍ ഔഷധസസ്യങ്ങള്‍ വിതരണം ചെയ്യും. 23, 24 തീയതികളില്‍ ഗൃഹ സന്ദര്‍ശനം നടത്തും. പ്രധാന കേന്ദ്രങ്ങളില്‍ ഔഷധ തോട്ടം നിര്‍മിക്കും. സംഘാടക സമിതി രീപീകരണ യോഗം എ.കെ.ജി ലൈബ്രറിയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ നാടക കളരിയുടെ ഭാഗമായി 23ന് പോസ്റ്റര്‍ രചനാ മത്സരം 25ന് എല്ലാവര്‍ക്കും പാടാം പരിപാടി എന്നിവസംഘടിപ്പിക്കുന്നു.
വൈകിട്ട് മൂന്ന് മുതല്‍ മാവിലായി മൊയ്തു മെമ്മോറിയല്‍ ലൈബ്രറിയിലാണ് പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9495906369, 9446668190 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."