HOME
DETAILS
MAL
മദ്യ ലഹരിയില്‍ മകന് അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി
backup
June 29 2019 | 09:06 AM
കാസര്‍കോട്: മദ്യ ലഹരിയില്‍ മകന് അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. കാസര്‍കോടിനടുത്ത ചിറ്റാരിക്കാലില്‍ അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാണ് കൊല്ലപ്പെട്ടത്.
മകനും പിതാവും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും വാക് തര്‍ക്കമുണ്ടാകുകയുമായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കിട്ടിയ തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പൊലിസ് പറയുന്നു.
അനീഷിനെ ചിറ്റാരിക്കാല്‍ പൊലിസ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."