സഹാറ ചിട്ടി തട്ടിപ്പ്; നിക്ഷേപകര്‍ക്ക് 62,602 കോടി നല്‍കിയില്ലെങ്കില്‍ സുബ്രതാ റോയിയെ ജയിലിലിടണമെന്ന് സെബി
ന്യൂഡല്‍ഹി: സഹാറ ചിട്ടി തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് 62,602 കോടി തിരിച്ചുനല്‍കിയില്ലെങ്കില്‍ സഹാറ മേധാവി സുബ്രതാ റോയിയെ ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സെബി സുപ്രിംകോടതിയെ സമീപിച്ചു. നിക്ഷേപകരുടെ തുക 15 ശതമാനം പലിശയോടെ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് 2012ലും 2015ലും കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കമ്പനി പാലിച്ചില്ലെന്ന് സെബി ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇത്തവണ ഇത്തരത്തില്‍ വീഴ്ചവരുത്തിയാല്‍ കോടതിയലക്ഷ്യമായി കണക്കാക്കണം.
ഈ വര്‍ഷം ഓഗസ്റ്റ് 31ഓടെ 90 ശതമാനം തുകയും തിരിച്ചുനല്‍കിയെന്നാണ് സഹാറ അവകാശപ്പെടുന്നത്.
ഇതുസംബന്ധിച്ച കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കമ്പനി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. തുക തിരിച്ചുനല്‍കിയെന്ന് പറയുന്നതില്‍ നിരവധി അവ്യക്തതകളുണ്ടെന്നും സെബി ചൂണ്ടിക്കാട്ടി.
തട്ടിപ്പുകേസില്‍ 2014ല്‍ അറസ്റ്റിലായ സുബ്രതാ റോയ് 2016 മുതല്‍ ജാമ്യത്തിലാണ്.
നിക്ഷേപകരുടെ തുക തിരിച്ചുനല്‍കാന്‍ റോയ് ഒന്നും ചെയിതിട്ടില്ലെന്നാണ് സെബി ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."