HOME
DETAILS

അലോപ്പതി മരുന്നുകള്‍ കൈക്കലാക്കാന്‍ കുറുക്കുവഴികളുമായി ലഹരി മാഫിയ

  
backup
September 23 2018 | 19:09 PM

%e0%b4%85%e0%b4%b2%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%95

മഞ്ചേരി: ലഹരി മരുന്നുനിര്‍മാണത്തിനും ഉപയോഗത്തിനും അലോപ്പതി മരുന്നുകള്‍ കൈക്കലാക്കാന്‍ കുറുക്കുവഴികളുമായി ലഹരി മാഫിയ രംഗത്ത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്താന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുള്ള മരുന്നുകളാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.
നിട്രാസെപാം, എം.ഡി.എം.എ തുടങ്ങിയ മരുന്നുകള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്. മാനസികാരോഗ്യത്തിനു വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് നല്‍കുന്ന ഇത്തരം മരുന്നുകള്‍ കുറിപ്പടിയില്ലാതെ നല്‍കുന്നത് കടുത്ത കുറ്റമാണ്. അലോപ്പതി മരുന്നില്‍നിന്ന് ലഹരി മരുന്ന് ഉല്‍പാദനം വ്യാപകമായ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും ഫാര്‍മസി കൗണ്‍സിലും മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ ഇത്തരം മരുന്നുവില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് പുതിയ വഴികളുമായി ലഹരി മാഫിയ രംഗത്തെത്തിയത്.
ആതുരാലയങ്ങളില്‍ ചികിത്സക്കായെത്തി ഒ.പി കൗണ്ടറില്‍ പേരു രജിസ്റ്റര്‍ ചെയ്ത് പരിശോധന ചീട്ട് കൈവശപ്പെടുത്തി പരിശോധനക്ക് ഹാജരാകാതെ, ആവശ്യമായ ലഹരിമരുന്നുകളുടെ പേരുകള്‍ സ്വയംകുറിച്ച് മരുന്നുകള്‍ കൈക്കലാക്കുന്ന രീതിയാണ് ലഹരി മാഫിയ അവലംബിക്കുന്നത്.
പല മെഡിക്കല്‍ സ്റ്റോറുകാര്‍ക്കും ഇത്തരം 'കളി'കളെക്കുറിച്ച് ധാരണയുണ്ടെങ്കിലും കുറിപ്പടി പ്രകാരമാണ് നല്‍കുന്നതെന്ന് രേഖപ്പെടുത്തുന്നതോടെ നിയമതടസങ്ങള്‍ ഇല്ലാതാകുന്നു. നിയന്ത്രണങ്ങളുണ്ടെങ്കിലും കുറിപ്പടിയില്ലാതെയെത്തുന്നവര്‍ക്കും വന്‍വില ഈടാക്കി മരുന്ന് നല്‍കുന്നുണ്ട്.
എന്നാല്‍ അലോപ്പതി മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിക്കുമ്പോഴും കാര്യമായ പ്രതിരോധമില്ലാതെ സര്‍ക്കാര്‍ സംവിധാനം ഇരുട്ടില്‍തപ്പുകയാണ്. വിദ്യാര്‍ഥികള്‍ക്കിടയിലാണ് അലോപ്പതി മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയേറുന്നതെന്ന് എക്‌സൈസ് വകുപ്പ് അടുത്തിടെ പിടികൂടിയ കേസുകളെല്ലാം വ്യക്തമാക്കുന്നു. നിട്രാസെപാം, എം.ഡി.എം.എ തുടങ്ങിയ മരുന്നുകളുമായാണ് ലഹരി വില്‍പന സംഘങ്ങള്‍ ഭൂരിഭാഗവും പിടിയിലാവുന്നത്.
ആവശ്യത്തിനു ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരില്ലാത്തതാണ് മിക്ക ജില്ലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അഞ്ചില്‍ താഴെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണ് മിക്ക ജില്ലകളിലുമുള്ളത്. രണ്ടായിരത്തിലധികം മരുന്നു വില്‍പന കേന്ദ്രങ്ങളുള്ള ഓരോ ജില്ലകളിലും ലൈസന്‍സ് നല്‍കല്‍, പുതുക്കല്‍, ഓഫിസ് ജോലി നിര്‍വഹിക്കല്‍, കോടതികളുമായി ബന്ധപ്പെട്ട ജോലികള്‍ എന്നിവയെല്ലാം നിര്‍വഹിക്കേണ്ടത് ഇവരാണ്. ഇതിനിടയില്‍ വേണം മരുന്നുകളുടെ സാമ്പിള്‍ ശേഖരണവും പരിശോധനക്കയക്കലും പൂര്‍ത്തിയാക്കാന്‍.
കുറുക്കുവഴിയിലൂടെ കുറിപ്പടി കാക്കലാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ആതുരാലയങ്ങളിലും സ്വകാര്യ ആതുരാലയങ്ങളിലും സംവിധാനമില്ല. ഈ സംവിധാനം നിയന്ത്രിക്കാന്‍ ആധാര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago