HOME
DETAILS
MAL
'സര്‍ക്കാരിന്റെ വാര്‍ഷികം വഞ്ചനാദിനമായി ആചരിക്കും'
backup
May 20 2017 | 23:05 PM
മലപ്പുറം: ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനം വഞ്ചനാദിനമായി ആചരിക്കുമെന്നു യു.ഡി.എഫ് ജില്ലാ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. കെ.എന്‍.എ ഖാദര്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 25ന് എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനംപോലും ശരിയായവിധത്തില്‍ നടത്താന്‍ സര്‍ക്കാരിനു കഴിയുന്നില്ല. അഞ്ചു വര്‍ഷം കേരളത്തില്‍ വിലക്കയറ്റമുണ്ടാകില്ലെന്നു പ്രകടനപത്രികയിലൂടെ പ്രഖ്യാപിച്ച എല്‍.ഡി.എഫ് ഭരണത്തിലേറി ഒരു വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ വിലവര്ധിക്കാത്ത ഒരു വസ്തുപോലുമില്ലെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."