HOME
DETAILS

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ജി20 ഉച്ചകോടിക്ക് റിയാദിൽ ഇന്ന് തുടക്കം; സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും

  
backup
November 21 2020 | 04:11 AM

saudi-arabia-all-set-to-host-g20-summit

      റിയാദ്: വിവിധ രാജ്യങ്ങളുടെ കൂട്ടായമയായ  ജി20 അംഗ രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് സഊദി തലസ്ഥാന നഗരിയായ റിയാദിൽ തുടക്കമാകും. ലോക നേതാക്കൾ സഊദിയിലെത്തി സഊദി അധ്യക്ഷതയിൽ തലസ്ഥാന നഗരിയായ റിയാദിൽ നടക്കേണ്ടിയിരുന്ന കൂട്ടായ്‌മയുടെ പതിനഞ്ചാമത് ഉച്ചകോടി, നിലവിലെ കൊവിഡ് പ്രതിസന്ധി സാഹചര്യത്തിൽ ഓൺലൈൻ വഴിയായാണ് നടക്കുക. സഊദി ഭരണാധികാരി സൽമാൻ ബിൻ  അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ഇന്ന് ആരംഭിക്കുന്ന ജി20 ഉച്ചകോടി രണ്ടു ദിവസം നീണ്ടു നിൽക്കും. ലോക നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ വിജയത്തിനായുള്ള മുഴുവൻ സംവിധാനങ്ങളും ഒരുക്കിയതായി സഊദി അറിയിച്ചു. 

      '21ാം നൂറ്റാണ്ടിൻറെ അവസരങ്ങൾ ഉപയോഗപ്പെടുത്തൽ' എന്ന തലക്കെട്ടിൽ നടക്കുന്ന ഉച്ചകോടിയുടെ കീഴിൽ നൂറിലധികം അനുബന്ധ സമ്മേളനങ്ങൾ ഇതിനകം തന്നെ നടന്നു കഴിഞ്ഞു. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇതിനെ നേരിടുന്നതിനുള്ള കാര്യങ്ങൾ വിലയിരുത്താൻ സഊദിയുടെ അധ്യക്ഷതയിൽ അടിയന്തിര ഉച്ചകോടിയും അരങ്ങേറിയിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ രാജ്യങ്ങളിലെ വിവിധ വകുപ്പുകളുടെ സംയുക്ത വിർച്വൽ യോഗങ്ങളും നടന്നു കഴിഞ്ഞിട്ടുണ്ട്. 

     ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 20 അംഗ രാജ്യങ്ങൾക്ക് പുറമെ ഉച്ചകോടികളിൽ ചില രാജ്യങ്ങളും അന്താരാഷ്‌ട്ര കൂട്ടായ്‌മകളും പ്രത്യേക ക്ഷണിതാക്കളായും പങ്കെടുക്കുന്നുണ്ട്. ലോകത്തിനാവശ്യമായ ഉറച്ച തീരുമാനമെടുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉച്ചകോടികളിൽ ഒന്നാണ് ജി20 ഉച്ചകോടി. ജീവിതത്തെയും ഉപജീവനത്തെയും പരിരക്ഷിക്കുന്നതിലും കൊറോണ വൈറസ് മഹാമാരി പ്രതിസന്ധിക്ക് ശേഷം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിലും ജി20 യുടെ ശ്രമങ്ങളെ ലോകം നോക്കിക്കൊണ്ടിരിക്കുന്നതിനാൽ ഈ വർഷത്തെ ഉച്ചകോടിക്ക് കൂടുതൽ പ്രാധാന്യമാണുള്ളത്.

      ജി20 അംഗമെന്ന നിലയിലും ഈ വർഷത്തെ ജി20 അധ്യക്ഷൻ എന്ന നിലയിലും ലോക നേതാക്കൾ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത് സഊദിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്. സഊദിയുടെ അധ്യക്ഷതയിൽ ഈ വർഷം തന്നെ ഇത് രണ്ടാം തവണയാണ് ജി20 ഉച്ചകോടി ചേരുന്നത്. കൊവിഡ് പ്രതിസന്ധി പരിഹാരം കാണുന്നതിന് മാർച്ചിൽ അസാധാരണ ഉച്ചകോടി ചേർന്നിരുന്നു. ആദ്യമായാണ് ഒരു രാജ്യത്തിന്റെ അധ്യക്ഷതയിൽ രണ്ട് ജി20 ഉച്ചകോടി ചേരുന്നത്. 

     കഴിഞ്ഞ വർഷം ഒസാക്കയിൽ നടന്ന ഉച്ചകോടിയിലാണ് ഈ വർഷത്തെ അധ്യക്ഷത പദവി സഊദിയെ തേടിയെത്തിയത്. കൊവിഡ് വാക്‌സിൻ വികസിപ്പിക്കൽ, ഉത്പാദനം, വിതരണം എന്നിവക്കായി ജി20 കൂട്ടായ്‌മ ഇതിനകം തന്നെ 21 ബില്യൺ ഡോളർ സംഭാവന ജി20 പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യൺ ഡോളറും സംഭാവന നൽകിയിരുന്നു. ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി20 യിൽ സഊദി അറേബ്യയെ കൂടാതെ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുൾപ്പെടെയുള്ള ശക്തരായ രാജ്യങ്ങളാണ് അംഗത്വമുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago