ഹജ്ജ്: കേരളത്തില്‍ നിന്നുള്ളവരെ കൊച്ചിയില്‍ നിന്ന് യാത്രയാക്കും
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഹജ്ജിനു തെരഞ്ഞെടുക്കുന്ന മുഴുവന്‍ പേരെയും കൊച്ചിയില്‍ നിന്നു നേരെ ജിദ്ദയിലേക്ക് കൊണ്ടുപോകാന്‍ സംവിധാനമേര്‍പ്പെടുത്തുമെന്നും സഊദി എയര്‍ലൈന്‍സ് അധികൃതര്‍ ഇതിന് തയാറായതായും ഹജ്ജ്കാര്യ മന്ത്രി ഡോ. കെ.ടി ജലീല്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഇതര സംസ്ഥാനങ്ങളുടെ ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് അവസാനം അവസരം ലഭിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാഗ്പൂര്‍ വഴിയും മുംബൈ വഴിയും യാത്ര പോകേണ്ടി വന്നതിനാല്‍ ഒരുപാട് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സഊദി എയര്‍ലൈന്‍സ് അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനു കേരളത്തില്‍ നിന്ന് അവസാനം അവസരം ലഭിക്കുന്നവര്‍ക്കും വിമാന സൗകര്യം കൊച്ചിയില്‍ നിന്നുതന്നെ ഏര്‍പ്പെടുത്തണമെന്നും സഊദി എയര്‍ലൈന്‍സിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ തയാര്‍ ചെയ്തിരുന്ന 300 പേരെ ഉള്‍ക്കൊള്ളുന്ന വിമാനം മാറ്റി പകരം 450 പേരെ ഉള്‍ക്കൊള്ളുന്ന വിമാനം ഏര്‍പ്പെടുത്തിയതാണ് കൂടുതല്‍ പേരെ കൊച്ചി വഴി അയക്കുന്നതിനുള്ള സംവിധാനമുണ്ടാക്കിയത്.
കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചതിനു സഊദി എയര്‍ലൈന്‍സിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും മന്ത്രി നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."