കാത്തിരിക്കുന്നത് അയോധ്യമുതല്‍ റാഫേല്‍ വരെയുള്ള സുപ്രധാന കേസുകള്‍
ന്യൂഡല്‍ഹി: ആറാഴ്ച നീണ്ട വേനലവധിക്ക് ശേഷം സുപ്രിംകോടതി നാളെ തുറക്കുമ്പോള്‍ കാത്തിരിക്കുന്നത് റാഫേല്‍, ബാബരി ഭൂമി തര്‍ക്കം, രാഹുലിനെതിരായ കോടതിയലക്ഷ്യക്കേസ് തുടങ്ങിയ നിരവധി സുപ്രധാന കേസുകള്‍. റാഫേല്‍ പുനഃപരിശോധനാ ഹരജിയിലും രാഹുല്‍ഗാന്ധിയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസിലും വാദം പൂര്‍ത്തിയായതിനാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഈ കേസുകളില്‍ വൈകാതെ വിധി പറഞ്ഞേക്കും.
ബാബരി ഭൂമി കേസ് നിലവില്‍ മൂന്നംഗ മധ്യസ്ഥരുടെ പരിഗണനയിലാണുള്ളത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് അനുവദിച്ച സമയം ഓഗസ്റ്റ് 15വരെ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ മധ്യസ്ഥര്‍ സമര്‍പ്പിക്കുന്ന ചര്‍ച്ചയുടെ പുരോഗതി റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. കേസിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ 14 അപ്പീലുകളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. അസം പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട പരിഗണനയിലുള്ള രണ്ടു കേസുകളും സുപ്രിം കോടതി പരിഗണിക്കും.
അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കുന്നവരെ പാര്‍പ്പിക്കുന്ന തടവു കേന്ദ്രങ്ങളിലെ ശോചനീയവസ്ഥ സംബന്ധിച്ച കേസാണ് ഇതിലൊന്ന്. ഇവരെ തടവുകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിന് പകരം രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശം കോടതിക്ക് മുന്‍പാകെ ഉയര്‍ന്ന് വന്നിട്ടുണ്ട്. 31നാണ് സുപ്രിംകോടതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."