പൊലിസിന് ജനകീയ മുഖം കൈവന്നതിനാലാണ് സ്ത്രീകളും കുട്ടികളും പരാതികളുമായെത്തുന്നത്: എം.എല്‍.എ
കൊട്ടാരക്കര: പൊലിസിന് ജനകീയ മുഖം കൈവരുന്നതുകൊണ്ടാണ് മടിയില്ലാതെ സ്ത്രീകളും കുട്ടികളും പരാതികളുമായി എത്തുന്നതെന്ന് പി. ഐഷാ പോറ്റി എം.എല്‍.എ. കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് റൂറല്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജനമൈത്രി പൊലിസ് സംവിധാനത്തോടെ ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നുണ്ടെങ്കിലും ജനങ്ങളുമായുള്ള അകലം കുറയ്ക്കാന്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ തയ്യാറാകണം. അങ്ങിനെ വരുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയുകയും ചെയ്യും.
പീഡനങ്ങളുണ്ടായാല്‍ പരാതി പറയാനുള്ള ആത്മധൈര്യം നല്‍കാനും പീഡനങ്ങളുണ്ടാകാതെ മുന്‍കരുതലെടുക്കാനുള്ള ബോധവല്കരണം നടത്തുകയും വേണമെന്നും ഐഷാ പോറ്റി പറഞ്ഞു. കൊട്ടാരക്കര പുലമണ്‍ ബ്രദ്റന്‍ ഗോസ്പല്‍ സഭാ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ ഗോപന്, ഡിവൈ.എസ്.പിമാരായ ബി. കൃഷ്ണകുമാര്‍, കെ. അശോക് കുമാര്‍, സംസ്ഥാന എക്സി. അംഗം ഉണ്ണിക്കൃഷ്ണ പിള്ള, വി.പി. ബിജു, എസ്. സലീം, എസ്. നജീം, സി.ആര്. ബിജു, വി. പ്രസാദ്, എം.ജി. വിനോദ്, സെക്രട്ടറി സെയ്ഫുദ്ദീന്‍, വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം റൂറല്‍ എസ്.പി എസ്. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."