'എന്റെ തെക്കേപ്പുറം' പദ്ധതി പ്രഖ്യാപിച്ചു
കോഴിക്കോട്: സമ്പൂര്‍ണ മാലിന്യ മുക്ത പ്രദേശം എന്ന ലക്ഷ്യത്തില്‍ തെക്കേപ്പുറം പ്രദേശം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന 'എന്റെ തെക്കേപ്പുറം' പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ആക്ഷന്‍ ഫോര്‍ ക്ലീന്‍ തെക്കേപ്പുറം(ആക്ട്)ത്തിന്റെ ആഭിമുഖ്യത്തിലാണ് 'എന്റെ തെക്കേപ്പുറം' പദ്ധതി നടപ്പിലാക്കുന്നത്. അജൈവ മാലിന്യ ശേഖരണത്തിന് റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെ വ്യവസ്ഥാപിതമായ ഒരു സ്ഥിരം സംവിധാനം ഒരുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
കോഴിക്കോട് കോര്പ്പറേഷന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ് പ്രഖ്യാപനം നിര്‍വഹിച്ചു. ആക്ഷന്‍ ഫോര്‍ ക്ലീന്‍ തെക്കേപ്പുറം(ആക്ട്)ചെയര്മാന് കെ.എം. നിസാര്‍ അധ്യക്ഷനായി. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം വിവിധ റസിഡന്‍സ് അസോസിയേഷനുകളിലായി വിതരണം ചെയ്യുന്ന വേസ്റ്റ്ബിന്നുകളുടെ വിതരണോദ്ഘാടനം ടൗണ്‍ സ്റ്റേഷന് എസ്.എച്ച്.ഒ ഉമേഷ് നോര്‍ത്ത് ഇടിയങ്ങര റസിഡന്‍സ് അസോസിയേഷന്, ഫ്രാന്‍സിസ് റോഡ് റസിഡന്‍സ് അസോസിയേഷന്, വട്ടാംപൊയില്‍ ഏരിയ വെല്‍ഫെയര്‍, വയലില്‍, എണ്ണപ്പാടം ഏരിയ റസിഡന്‍സ് അസോസിയേഷന് എന്നിവയുടെ പ്രതിനിധികള്‍ക്ക് കൈമാറി നിര്‍വഹിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിലും കോഴിക്കോട്ടുകാരുടെ ആരോഗ്യരംഗത്ത് മുന്നില്‍ നടന്ന കോഴിക്കോട് കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ആര്.എസ്. ഗോപകുമാര്‍, ലഹരി മുക്ത തെക്കേപ്പുറം പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് സംഘടിപ്പിച്ച 35ല്‍ പരം ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്കിയ എക്സൈസ് സിവില്‍ ഓഫിസര്‍ സന്തോഷ് ചെറുവോട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ആദരവ് ഏറ്റുവാങ്ങിയവര്ക്കുള്ള ഉപഹാരങ്ങള്‍ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ സമ്മാനിച്ചു. കോര്പറേഷന് കൗണ്‍സിലര്‍മാരായ അഡ്വ. പി.എം നിയാസ്, സി. അബ്ദുറഹ്മാന്, സി.പി ശ്രീകല എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാ ശുചിത്വ മിഷന് റിസോഴ്സ് പഴ്സണ്‍ മറിയം നാസര്‍ ഉറവിടെ മാലിന്യ സംസ്കരണ പദ്ധതിയെ സംബന്ധിച്ച് വിസദീകരിച്ചു. ആക്ട് ജനറല്‍ കണ്‍വീനര്‍ കെ.വി മുഹമ്മദ് ഷുഹൈബ് സ്വാഗതവും ആക്ട് സമിതി അംഗം ഹുസൈന് പരപ്പില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."