HOME
DETAILS
MAL
മാനന്തവാടി കോടതിയില്‍ മജിസ്ട്രേറ്റ് ചാര്‍ജെടുത്തു
backup
September 24 2018 | 03:09 AM
മാനന്തവാടി: ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ മജിസ്ട്രേറ്റായി ജഗ്ഗീഷ് നാരായണ ചാര്‍ജെടുത്തു.
ദീര്‍ഘകാലമായി ഒഴിഞ്ഞുകിടന്ന തസ്തികയിലാണ് ആളായത്. 2018 ഫെബ്രുവരി മൂന്നു മാനന്തവാടി ജ.എഫ്.സി.എം മജിസ്ട്രേറ്റായി ജഗ്ഗീഷ് നാരായണന് ചുമതലയേറ്റെങ്കിലും അന്നുതന്നെ ട്രെയിനിങിനായി അവധിയില്‍ പ്രവേശിച്ചു. എറണാകുളം ജുഡീഷ്യല്‍ അക്കാഡമിയില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയാണ് വീണ്ടും ചുമതലയേറ്റത്. ജ.എഫ്.സി.എം കോടതിയില്‍ മജിസ്ട്രേറ്റായിരുന്ന വി. വിനോദിനു 2016 ഡിസംമ്പര്‍ മൂന്നിന് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥിരം മജിസ്ട്രേറ്റില്ലാത്ത മാനന്തവാടി കോടതി രണ്ടില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കേസുകളും ഹര്‍ജികളും പരിഗണിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."