ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്
തേഞ്ഞിപ്പലം: സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലാക്കി ചരിത്രം സൃഷ്ടിക്കുകയാണ് സമസ്തയുടെ അധ്യാപക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍. റെയ്ഞ്ച് അഡ്മിഷന് മുതല്‍ പരീക്ഷാ ഫീസ്, വിവിധ സഹായങ്ങള്‍, ഗ്രാന്റുകള്‍ ഉള്‍പ്പടെ മുഴുവന്‍ സേവനങ്ങളുമാണ് ഓണ്‍ലൈനിലേക്ക് മാറുന്നത്. റെയ്ഞ്ച് ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രഥമ ജനറല്‍ ബോഡിയില്‍ വച്ച് തന്നെ റെയ്ഞ്ച് ഐ.ടി. കോ ഓഡിനേറ്റര്‍മാരെ തെരെഞ്ഞെടുക്കും. ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് ഇവര്‍ക്കുള്ള പ്രത്യേക പരിശീലനം ജില്ലകളില്‍ വച്ച് നല്‍കും. പുതിയ സംവിധാനം വരുന്നതോടെ മുഅല്ലിംകളുടെ ഫോട്ടോ ഉള്‍പ്പടെയുള്ള മുഴുവന്‍ വിവരങ്ങള്‍, മദ്റസകള്‍, റെയ്ഞ്ച് - ജില്ലാ ഭാരവാഹികള്‍ മുതലായ വിവരങ്ങളും ശേഖരിക്കും.
ഓരോ റെയ്ഞ്ചുകള്ക്കും യൂസര്‍ നെയിം, പാസ്വേഡ് എന്നിവ നല്‍കിയിട്ടുണ്ട്. പ്രഥമ ഘട്ടത്തില്‍ മുഅല്ലിംകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് ക്ഷേമനിധി അപേക്ഷകള്‍, സര്‍വിസ് ആനുകൂല്യ അപേക്ഷകള്‍, പരീക്ഷാ ചോദ്യപേപ്പര്‍ വിതരണം തുടങ്ങിയവയും ഓണ്‍ലൈന്‍ വഴിയാക്കും. ഓണ്‍ലൈന്‍ സംവിധാനം മുഅല്ലിംകള്‍ക്ക് ഏറെ പ്രയോജനകരമാവുമെന്ന് ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."