കണക്ഷന് നല്‍കിയില്ല; വൈദ്യുതി ഓഫിസ് വളപ്പിലെ മരത്തില്‍ കയറി യുവസംരംഭകന്റെ ആത്മഹത്യാ ഭീഷണി
അങ്കമാലി: വൈദ്യുതി കണക്ഷന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ഓഫിസ് വളപ്പിലെ മരത്തില്‍ കയറി യുവസംരംഭകന് ആത്മഹത്യ ഭീഷണി മുഴക്കി. എറണാകുളം അങ്കമാലി കറുകുറ്റി ന്യൂ ഇയര്‍ കുറീസ് ഉടമ എം.ബി പ്രസാദാണ് ഇന്നലെ രാവിലെ ഏഴരയോടെ കഴുത്തില്‍ കുരുക്കിട്ട് വൈദ്യുതി ഓഫിസിലെ മരത്തില്‍ കയറിയത്.
കഴിഞ്ഞ 110 ദിവസമായി പ്രസാദ് വൈദ്യുതി ഓഫിസിന് മുന്പില് സമരം ചെയ്യുകയായിരുന്നു. ന്യൂ ഇയര്‍ ഗ്രൂപ്പിന്റെ ബഹുനില കെട്ടിടത്തിലേക്ക് പുതിയ വൈദ്യുതി കണക്ഷന് നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു സമരം. സമരം 110 ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ഭീഷണിയുമായി പ്രസാദ് രാവിലെ ഓഫിസിന് മുന്പിലെ മരത്തില്‍ കയറിയത്. 35 കോടി രൂപ മുതല്‍ മുടക്കുള്ള സ്ഥാപനം അടച്ചു പൂട്ടേണ്ട സാഹചര്യമാണെന്ന് പ്രസാദ് പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാത്തതിനാലാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായതെന്നും പ്രസാദ് ആരോപിച്ചു.
എന്നാല്‍ പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനില്‍ പിഴവ് കണ്ടെത്തിയതിനാലാണ് വൈദ്യുതി കണക്ഷന് നല്‍കാത്തതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലിസും ആലുവ തഹിസില്ദാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉച്ചയോടെയാണ് അങ്കമാലി ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പ്രസാദ് താഴെ ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."