ചുക്കാലിക്കുനി കോളനിയിലെ കുടിവെള്ളപദ്ധതി
സുല്‍ത്താന്‍ ബത്തേരി: ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച നൂല്‍പ്പുഴയിലെ ചുക്കാലിക്കുനി കാട്ടുനായിക്ക കോളനിയിലെ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി നോക്കുകുത്തിയായി.
വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ കുമഴി ചുക്കാലിക്കുനി കാട്ടുനായ്ക്ക കോളനിയിലെ 100 -ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2008 ല്‍ ആരംഭിച്ച പദ്ധതിയാണ് ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നത്. ഒന്‍പതു ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതിക്കായി കുളവും പമ്പ് ഹൗസും പൈപ്പു ലൈനുകളും സ്ഥാപിച്ചു. തുടര്‍ന്ന് ഡീസല്‍ മോട്ടോര്‍ സ്ഥാപിച്ച് പദ്ധതി കുറച്ച് നാള് പ്രവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍ അധികം താമസിയാതെ പദ്ധതിയുടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. കുടിവെള്ള പദ്ധതി നിലച്ചിട്ട് എട്ടു വര്‍ഷത്തോളമായി. നിലവില്‍ പമ്പ് ഹൗസിന് സമീപം വൈദ്യുതി എത്തിയിട്ടുണ്ട്. പമ്പ് ഹൗസിലേക്ക് വൈദ്യുതി എത്തിച്ച് പദ്ധതി ഉപകാരപ്രദമാക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."