HOME
DETAILS

പ്രീ പ്രൈമറിയില്‍ 'കളിപ്പാട്ടം' ഇനി പഠന മാതൃക

  
backup
May 21 2017 | 01:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d


ചെറുവത്തൂര്‍: സംസ്ഥാനത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് കരുത്തുപകരാന്‍ അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം സജ്ജമായി. പല വഴികളില്‍ പഠനംനടക്കുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ ഏകീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷന്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങി (എസ് .സി.ഇ.ആര്‍.ടി )ന്റെ നേതൃത്വത്തിലാണ് 'കളിപ്പാട്ടം' പ്രവര്‍ത്തന പുസ്തകം ഒരുക്കിയിരിക്കുന്നത്. നിലവില്‍ പ്രീ പ്രൈമറികളില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പഠനം നടക്കുന്നുണ്ട്. ശാസ്ത്രീയ അടിത്തറ ഇല്ലാത്തവയാണ് ഇത്തരം പുസ്തകങ്ങളില്‍ പലതും. 'കളിപ്പാട്ടം' അധ്യാപകരുടെ കൈകളില്‍ എത്തുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.
മൂന്നുമുതല്‍ അഞ്ചുവയസുവരെയുള്ള കുട്ടികളുടെ ചോദനയെ ഉണര്‍ത്താന്‍ അന്തര്‍ദേശീയ നിലവാരത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. കുട്ടികളിലെ ബുദ്ധി വികാസം, ഭാഷാവികാസം, വൈജ്ഞാനിക വികാസം, സാമൂഹിക വികാസം, സര്‍ഗാത്മക വികാസം എന്നിവ ഉണര്‍ത്തുന്ന തരത്തിലാണ് പുസ്തകത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ പങ്കെടുപ്പിച്ചു ശില്‍പശാല നടത്തിയാണ് പ്രീ പ്രൈമറി വിദ്യാഭ്യാസ മാര്‍ഗരേഖയും പാഠ്യപദ്ധതിയും ഉള്‍ക്കൊള്ളുന്ന പുസ്തകം തയാറാക്കിയത്.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം എസ് .സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് പദ്ധതി നടപ്പാക്കാന്‍ നേതൃത്വംനല്‍കിയത്. എസ് .സി.ഇ.ആര്‍.ടി പ്രീ പ്രൈമറി റിസര്‍ച്ച് ഓഫിസര്‍ ഷൈല ജാസ്മിനും സംഘവുമാണ് കൈപ്പുസ്തകം തയാറാക്കിയത്. പ്രഗത്ഭ മനഃശാസ്ത്ര വിദഗ്ധരുടെയും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസരംഗത്തെ പ്രശസ്തരുടെയും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്താകെയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് കൈപ്പുസ്തകം എത്തിക്കും. കുട്ടികളുടെ പ്രവര്‍ത്തന പുസ്തകവും ആലോചനയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago