ചെറുമാട് -നമ്പിക്കൊല്ലി റോഡില്‍ നടുവൊടിക്കും യാത്ര
സുല്‍ത്താന്‍ ബത്തേരി: ചെറുമാട് -നമ്പിക്കൊല്ലി റോഡില്‍ നടുവൊടിക്കും യാത്ര. മഴക്കാലമായതോടെ റോഡില്‍ വെള്ളക്കെട്ട് കാരണം വാഹനം ഓടിക്കാനോ കാല്‍നടയാത്രക്കോ സാധ്യമാവാത്ത അവസ്ഥയാണുള്ളത്.
രണ്ടര കിലോമീറ്റര്‍ ദൂരമാണ് ചെറുമാട് നമ്പിക്കൊല്ലി റോഡിന്. ഇതില്‍ തകരാത്തതായി ഇപ്പോള്‍ ഒരു സ്ഥലവുമില്ല. ചെറുമാട് ഭാഗത്ത് റോഡാണോ തോടാണോ എന്ന് മനസ്സിലാവില്ല. ടാറും മെറ്റലും ഇളകി മാറി വന്‍ഗര്‍ത്തങ്ങളാണ് രൂപപെട്ടിട്ടുള്ളത്.
ഈ ഭാഗത്ത് മഴവെള്ളം കെട്ടികിടക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള വാഹനങ്ങല്‍ ഈ ഭാഗത്ത് അപകടത്തില്‍പെടുന്നതും പതിവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റോഡ് ഈ അവസ്ഥയിലാണന്നും നന്നാക്കാന്‍ അധികൃതര്‍ ആരും തയാറാവുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
ഈ വഴി പ്രൈവറ്റ് ബസ് സര്‍വിസ് നടത്തുന്നുണ്ട്. ഇതിനുമുമ്പ് കെ.എസ്.ആര്‍ടി.സി സര്‍വിസ് നടത്തിയിരുന്നെങ്കിലും റോഡിന്റെ ശോചനീയാവസ്ഥ കാരണം സര്‍വിസ് നിര്ത്തുകയായായിരുന്നു.
ഈ സാഹചര്യത്തില്‍ റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."