HOME
DETAILS

കാട്ടാന വെടിയേറ്റു ചരിഞ്ഞ സംഭവം; അന്വേഷണത്തിന് 14 അംഗ സംഘം

  
backup
July 28 2016 | 21:07 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d

പുല്‍പ്പള്ളി: കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. രണ്ട് മാസത്തിനിടെ വയനാട്ടില്‍ രണ്ട് കാട്ടാനകളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതോടെയാണ് വനം വകുപ്പ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അന്വേഷണം ഊര്‍ജിതമാക്കിയതോടെ കഴിഞ്ഞ ദിവസം വേട്ടക്കെത്തിയ ആറംഗസംഘത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇതോടെ ചെതലയം നെയ്കുപ്പ സെക്ഷനിലെ വനാതിര്‍ത്തിയില്‍ മേലേകാപ്പ് നാരായണന്റെ കൃഷിയിടത്തില്‍ കാട്ടാന വെടിയേറ്റ് കൊല്ലപ്പെട്ട കേസിലും ഉടന്‍ തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അതേ സമയം മെയ് 30ന് പിടിയാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാനവേട്ട നടന്നത്.
അന്വേഷണംത്തിന്റെ ഭാഗമായി ഇന്നലെ ഉന്നത വനപാലകര്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. തോക്കില്‍ നിറയ്ക്കാനുപയോഗിച്ച വെടിമരുന്ന് സൂക്ഷിച്ച കൂടുകളും മറ്റും കൃഷിയിടത്തിന് സമീപത്തെ വനാതിര്‍ത്തിയില്‍ നിന്നും കണ്ടെടുത്തു.
പ്രദേശവാസികളായ ചിലരുടെ അറിവോടെയാണ് ആനയെ കൊന്നതെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥരുള്ളത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തേക്ക് പുല്‍പ്പള്ളിയില്‍ നിന്നും സംഭവ ദിവസം രാത്രി ചിലര്‍ ബസിലെത്തിയിരുന്നു. ഇവര്‍ക്കെതിരെയും സംശയമുയര്‍ന്നിട്ടുണ്ട്. കാട്ടാനയെ വെടിവയ്ക്കാന്‍ ആനവേട്ടയില്‍ വിദഗ്ധരായവരെ എത്തിക്കുകയായിരുന്നെന്ന സംശയമാണുയര്‍ന്നിരിക്കുന്നത്. വണ്ടിക്കടവ്, പുല്‍പള്ളി പ്രദേശത്തെ പഴയ വേട്ടക്കാരെ കേന്ദ്രികരിച്ചും അന്വേഷണം നീങ്ങുന്നതായാണ് സൂചന. കൃത്യം നടത്തിയത് ഓരാളാകാമെന്ന നിഗമനവും തള്ളികളയുന്നില്ല.
കൃഷിയിടത്തില്‍ വലിച്ചിരുന്ന ഷോക്ക് ലൈനിന് പുറകില്‍ നിന്നായിരുന്നു വെടിവച്ചതെന്നാണ് ആനക്കേറ്റ വെടിയേറ്റ പാടുകള്‍ സൂചിപ്പിക്കുന്നത്. ഉയരത്തില്‍ നിന്ന ആനയെ താഴെനിന്നാണ് വെടിവച്ചത്. രാത്രി 12ഓടെ വെടിയൊച്ച കേട്ടുവെന്ന് ചില പ്രദേശവാസികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും രാത്രി ഒമ്പതരയോടെയാണ് സംഭവമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  23 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  38 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  43 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago