വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ടി.വി.എസ് ജൂപ്പിറ്റര്‍
കൊച്ചി: ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ് മോട്ടോര്‍ കമ്പനി വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. 110 സിസി സ്കൂട്ടര്‍ വിപണിയില്‍ 11 ശതമാനം പങ്കാളിത്തമാണുള്ളത്. ഇന്ത്യന്‍ റോഡുകളില്‍ 16 ലക്ഷം ജൂപ്പിറ്ററിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ ഉള്ളത്.
പൂര്‍ണ അലൂമിനിയത്തില്‍ നിര്‍മിച്ച 110 സിസി ലോ-ഫ്രിക്ഷന്‍ എഞ്ചിന്, ലഭ്യമാക്കുന്നത് വിസ്മയിപ്പിക്കുന്ന ഊര്‍ജവും ഉന്നത ആക്സിലറേഷനും മികവുറ്റ ഇന്ധനക്ഷമതയുമാണ്. റൈഡര്‍ക്ക് ഇക്കോ മോഡും പവര്‍ മോഡും ലഭ്യമാക്കുന്ന ടി.വി.എസിന്റെ പേറ്റന്റ് ഉള്ള ഇക്കണോമീറ്റര്‍ ആണ് മറ്റൊരു ഘടകം. ടൈറ്റാനിയം ഗ്രേ, മെര്‍ക്കുറി വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്, സ്പാര്ക്ലിങ് സില്‍വര്‍, റോയല്‍ വൈന്‍, സ്റ്റാലിയന്‍ ബ്രൗണ്‍ എന്നീ ആകര്‍ഷകങ്ങളായ നിറങ്ങളില്‍ ലഭ്യം. ജേഡ് ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നീ നിറങ്ങള്‍ പുതുതായി ചേര്‍ത്തതോടെ ജൂപ്പിറ്റര്‍ ഇപ്പോള്‍ 10 നിറങ്ങളില്‍ ലഭിക്കും.
ഇന്ധന ടാങ്കിന്റെ ശേഷി അഞ്ച് ലിറ്ററാണ്. ബംഗളൂരു എക്സ് ഷോറൂം വില 53,171 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."