സര്‍ക്കാര്‍ ഒഫിസുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനവകുപ്പിന്റെ വിലക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ഒഫിസുകളില്‍ ഈ സാമ്പത്തിക വര്‍ഷം യാതൊരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്ന് ധനവകുപ്പ് നിര്‍ദേശം. സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാലാണിതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കില്ല. ഒഫിസുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കരുതെന്നാണ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് ധനവകുപ്പ് നല്‍കിയ നിര്‍ദേശം. ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ധനവകുപ്പിന്റെ അനുമതിയുണ്ടാകൂ.
പുതിയ ഗസ്റ്റ്ഹൗസുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ആലോചിക്കേണ്ടെന്നും അടുത്ത വര്‍ഷം സാമ്പത്തികസ്ഥിതി വിലയിരുത്തിയശേഷം പരിഗണിക്കാമെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫണ്ടുകള്‍ അനുവദിക്കുന്നതിന് മുന്‍ഗണനാ ക്രമത്തില്‍ ക്യൂ സിസ്റ്റം ധനവകുപ്പ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത രണ്ട് വര്‍ഷത്തേക്ക് ഈ സംവിധാനം തുടരുമെന്ന് ധനമന്ത്രിയും സൂചന നല്‍കിയിരുന്നു. വിവിധ വകുപ്പുകള്‍ക്ക് നല്‍കാനുള്ള തുക, പെന്‍ഷന്‍ കുടിശ്ശിക, കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള തുക എന്നിവ ഉള്‍പ്പെടേയാണിത്.
സര്‍ക്കാരിന് മുന്നിലുള്ള ചില വന്‍കിട പദ്ധതികളുടെ നടത്തിപ്പിന് കൂടി വേണ്ടിയാണ് സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം,വിഴിഞ്ഞം തുറമുഖ പദ്ധതി, തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ തുടങ്ങിയ അഭിമാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലൂന്നി കൂടുതല്‍ ചെലവ് ചുരുക്കല്‍ നയങ്ങള്‍ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."