സബ് കലക്ടറുടെ നിര്‍ദേശം പാലിച്ചില്ല മൂന്നാര്‍: പൊലിസുകാരോട് കലക്ടര്‍ വിശദീകരണം തേടി
തൊടുപുഴ: ദേവികുളം സബ് കലക്ടറുടെ നിര്‍ദേശം പാലിക്കാതിരുന്ന പൊലിസ് ഉദ്യോഗസ്ഥരോട് നേരിട്ടെത്തി വിശദീകരണം നല്കാന് ജില്ലാ കലക്ടറുടെ നിര്‍ദേശം. ദേവികുളം സബ് ഇന്‍സ്പെക്ടര്‍ സി.ജെ.ജോണ്സണ്, അഡീഷനല്‍ എസ്.ഐ പുണ്യദാസ് എന്നിവരോടാണ് 25ന് കലക്ടറേറ്റില്‍ നേരിട്ട ്ഹാജരാകാന് കലക്ടര്‍ ജി.ആര് ഗോകുല്‍ നിര്‍ദേശിച്ചത്.
ഏപ്രില്‍ 12 ന് ദേവികളുത്ത് ഒഴിപ്പിക്കല്‍ നടക്കുമ്പോഴുണ്ടായ അനിഷ്ടസംഭവങ്ങളാണ് പ്രശ്നത്തിന് കാരണം. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച ഷെഡ് ഒഴിപ്പിക്കുന്നതിനിടയില്‍ എതിര്‍പ്പുമായി രംഗത്തെത്തി സബ് കലക്ടറെയടക്കം അസഭ്യം പറയുകയും ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്ത സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നിര്‍ദേശിക്കുകയായിരുന്നു.
ഒഴിപ്പിക്കല്‍ നടപടികള്‍ സംഘര്ഷത്തിലെത്തിയിട്ടും നടപടിയെടുക്കാന്‍ തയാറാകാത്ത പൊലിസിന്റെ മനോഭാവം വിവാദത്തിന് വഴിതെളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."