HOME
DETAILS

'കാരുണ്യ 'അവസാനിപ്പിച്ചു; ഇനി 'കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി'

  
backup
June 30 2019 | 20:06 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

 


 
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തമുള്ള പുതിയ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 'കാരുണ്യ' പദ്ധതി അവസാനിപ്പിച്ചു.
കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ഇനി അപേക്ഷിക്കാനാകില്ല. പകരമെത്തുന്ന 'കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി' സംബന്ധിച്ച് അവ്യക്തതകള്‍ ഏറെയുള്ളതിനാല്‍ രോഗികള്‍ ആശങ്കയിലാണ്.
ഏപ്രില്‍ മുതല്‍ കാരുണ്യ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ജൂണ്‍ 30വരെ നീട്ടുകയായിരുന്നു. ഇന്നലെ വരെ ലഭിച്ച അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 20നകം അഡ്മിനിസ്‌ട്രേറ്റര്‍ ഓഫിസിലേക്ക് അയക്കണമെന്നാണ് നിലവില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉത്തരവ്.


സംസ്ഥാനത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒരു കുടക്കീഴിലാക്കിയാണ് 'കാരുണ്യ ആരോഗ്യ സുരക്ഷാ' പദ്ധതിക്ക് രൂപംനല്‍കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് ഒരു കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ പദ്ധതിപ്രകാരമുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയിട്ടുള്ളൂ. 41 ലക്ഷം കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതിന് ഇനി ഒരുമാസമെങ്കിലും വേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ പദ്ധതിയനുസരിച്ച് കിടത്തിചികിത്സക്ക്് മാത്രമേ സഹായം ലഭിക്കുകയൂള്ളൂവെന്നതും രോഗികള്‍ക്ക് തിരിച്ചടിയാണ്. വന്‍തുക ചെലവുവരുന്ന പരിശോധനകള്‍ക്കും മരുന്നിനുമുള്ള തുക രോഗികള്‍ സ്വയം കണ്ടെത്തേണ്ടിവരും.


ഇതിനുപുറമെ തിരുവനന്തപുരം ശ്രീചിത്ര, ആര്‍.സി.സി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയ ആശുപത്രികളിലെ ചികിത്സാനിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് തുക നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഇവിടെയൊക്കെ രോഗികളുടെ കൈയില്‍ നിന്ന് ബാക്കി പണം ഈടാക്കും. ആയിരക്കണക്കിന് രോഗികളെയായിരിക്കും ഇത് പ്രതിസന്ധിയിലാക്കുക. നേരത്തേ ആര്‍.എസ്.ബി.വൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍ സാക്ഷ്യപത്രം നല്‍കിയാല്‍ മാത്രം മതി. ഇനി അതിനും തടസമുണ്ടാകും. നിലവിലെ വ്യവസ്ഥയനുസരിച്ച് ആര്‍.എസ്.ബി.വൈ, ചിസ് പ്ലസ് പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ ചേരാനാവുക.


പദ്ധതികളിലൊന്നും ഉള്‍പ്പെടാത്ത ഗുരുതര രോഗം ബാധിച്ചെത്തുന്ന സാധാരണക്കാര്‍ക്ക് എങ്ങനെ ചികിത്സാസഹായം ലഭ്യമാക്കുമെന്നതും കടുത്ത ആശങ്കയാണ്.
അതേസമയം, രോഗികള്‍ക്ക് ആവശ്യമായ ചികിത്സാസഹായം ലഭ്യമാക്കുന്നതിന് നടപടികളെടുക്കുമെന്ന് ധനവകുപ്പും സൗജന്യ ചികിത്സാപദ്ധതിയില്‍ നിന്ന് പലരും പുറത്താകുന്ന സ്ഥിതി പരിഹരിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  19 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  25 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  44 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago