HOME
DETAILS

മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ദുരിതത്തില്‍

  
backup
May 21 2017 | 21:05 PM

%e0%b4%ae%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95



മേപ്പാടി: വൈദ്യുതി പോയാല്‍ മേപ്പാടി പഞ്ചായത്തിന്റെ മേപ്പാടിയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തനം നിലക്കുന്നത് രോഗികള്‍ക്ക് വിനയാകുന്നു.
ഇന്‍വേട്ടര്‍ സംവിധാനമില്ലാത്തതിനാല്‍ കറന്റ് വരുന്നതു വരെ രോഗികള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ദിനവും മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ നിന്നുള്‍പെടെ നൂറുക്കണക്കിന് രോഗികളാണ് ആശുപത്രിയിലെത്തുന്നത്. വൈദ്യുതി പോയാല്‍ ഒ.പിയുടെ പ്രവര്‍ത്തനം വരെ താളം തെറ്റുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസമുള്ള ഒപ്റ്റിമേറ്ററി വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുകയാണ്.
എന്നാല്‍ വര്‍ഷകാലം ആരംഭിക്കുന്നതിന് മുന്‍പേ ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. കൂടാതെ പനി വാര്‍ഡുകള്‍ കൂട്ടണമെന്ന ആരോഗ്യ വകുപ്പ് നിര്‍ദേശവും നടപ്പാക്കിയിട്ടില്ല. ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടെങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അഭാവം ആദിവാസികള്‍ ഉള്‍പെടെ ആശ്രയിക്കുന്ന ഈ സര്‍ക്കാര്‍ ആതുരാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി ഗ്രാമപഞ്ചായത്ത് കാര്യാലയം നവീകരിച്ചെങ്കിലും സാമൂഹ്യാരോഗ്യ കേന്ദ്രം ഇപ്പോഴും പഴയപടി തുടരുകയാണ്. ഇടുങ്ങിയ മുറികളില്‍ രണ്ടു ഡോക്ടര്‍മാര്‍ വീതമിരുന്നാണ് നിലവില്‍ രോഗികളെ പരിശോധിക്കുന്നത്. ആശുപത്രിയില്‍ വിപുലമായ സംവിധാനങ്ങളൊരുക്കാന്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഇതുവരെയാതൊരു നടപടിയും ഉണ്ടായിട്ടില്ല. അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ആതുരാലയത്തിലെത്തുന്ന രോഗികളുടെ ദുരിതം ഇരട്ടിക്കും.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago