HOME
DETAILS

സാക്ഷരതാ മിഷനില്‍ വേതന ധൂര്‍ത്ത്

  
backup
June 30 2019 | 21:06 PM

%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8-%e0%b4%a7

 

ഖജനാവില്‍ നിന്ന്
ചോര്‍ന്നത് അഞ്ചു കോടി
80 ലക്ഷം രൂപ



തിരുവനന്തപുരം: തസ്തിക സാങ്കല്‍പികമായാലും കുഴപ്പമില്ല, ധന വകുപ്പില്‍ സ്വാധീനമുണ്ടെങ്കില്‍ വേതനം ഇഷ്ടം പോലെ ലഭിക്കും. സാക്ഷരതാ മിഷനില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ധന വകുപ്പിന് ഇതുവരെ സമാന തസ്തിക കണ്ടെത്താന്‍ കഴിയാത്ത സാക്ഷരതാ മിഷനിലെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രൊജക്ട് അസി. കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളില്‍ അനുവദിച്ചത് ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ സീനിയര്‍, ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ ജൂനിയര്‍ എന്നീ തസ്തികകളുടെ വേതനം. ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയിലാണ് ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ സീനിയര്‍ തസ്തികയിലെ ശമ്പളമായ 39,500 രൂപ അനുവദിച്ചത്.


14,000 രൂപയില്‍ നിന്നാണ് ഒറ്റയടിക്ക് ഇത്രയും വലിയ വേതന വര്‍ധനവ്. 11,900 പ്രതിഫലം വാങ്ങിയിരുന്ന മറ്റൊരു സാങ്കല്‍പിക തസ്തികയായ ജില്ലാ പ്രൊജക്ട് അസി. കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന 30 പേര്‍ക്ക് അനുവദിച്ച തുക 32,300 രൂപ. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ ജൂനിയര്‍ തസ്തികയുടെ വേതനമാണിത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അധ്യാപനവുമായി ബന്ധമില്ലാത്ത വ്യാജന്‍മാര്‍ക്ക് 2016 സെപ്റ്റംബര്‍ മുതല്‍ അനുവദിച്ച വഴിവിട്ട വേതന വര്‍ധനവ് കാരണം ഖജനാവില്‍ നിന്ന് ചോര്‍ന്നത് അഞ്ചു കോടി 80 ലക്ഷം രൂപയാണ്.


അതേസമയം, സാക്ഷരതാ മിഷനില്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്നതാകട്ടെ തുച്ഛം പ്രതിഫലം. സാക്ഷരതാ അധ്യാപകരായ പ്രേരക്മാര്‍ക്ക് 12,500 രൂപയാണ് നല്‍കുന്നത്. നാല്, ഏഴ് തുല്യതാ ക്ലാസുകള്‍ പഠിപ്പിക്കുന്ന നോഡല്‍ പ്രേരക്മാര്‍ക്ക് നല്‍കുന്നത് 15,000 രൂപ മാത്രം. സാക്ഷരതാ മിഷനില്‍ പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് ഔപചാരിക വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികളാണ് സാക്ഷരതാ മിഷന്‍ നടപ്പിലാക്കി വരുന്നത്. ജില്ലകളില്‍ പ്രൊജക്ടുകള്‍ ഉണ്ടാക്കുന്നില്ല. പിന്നെ എങ്ങനെയാണ് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രൊജക്റ്റ് അസി. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകള്‍ സൃഷ്ടിച്ചുവെന്നത് വ്യക്തമല്ല.
സാങ്കല്‍പിക തസ്തികകള്‍ സൃഷ്ടിച്ച് ഇതുപോലൊരു വേതന ധൂര്‍ത്ത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചങ്കിലും ധനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് മരവിപ്പിച്ചു. ധനമന്ത്രിയുടെ ഓഫിസിലെ സ്വാധീനമാണ് സാക്ഷരതാ മിഷനില്‍ വിവിധ കരാര്‍ തസ്തികകളില്‍ വേതനത്തിനുള്ള മാനദണ്ഡമെന്ന ആക്ഷേപവും ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago