പൊലിസ് സ്റ്റേഷനുകള്‍ ജനകീയമാകണം: ഡോ. ടി.എം തോമസ് ഐസക്
മാനന്തവാടി: പൊലിസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനകീയമാകണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി.എം തോമസ് ഐസക്. സാധാരണക്കാരന് ഭയമില്ലാതെ എപ്പോഴും കയറിച്ചെന്ന് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന കേന്ദ്രങ്ങളായിരിക്കണം പൊലിസ് സ്‌റ്റേഷനുകള്‍.
പുതിയതായി നിര്‍മിച്ച തലപ്പുഴ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസ് ഉദ്യോഗസ്ഥരും ജനങ്ങളും എത്രത്തോളം അടുക്കുന്നുവോ അത്രത്തോളം നാട്ടിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, നോര്‍ത്ത് സോണ്‍ ഡി.ജി.പി രാജേഷ് ദിവാന്‍, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ,് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍, പി രാധാകൃഷ്ണന്‍, സണ്ണി, ജില്ലാ പൊലിസ് മേധാവി രാജ്പാല്‍ മീണ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."