ഒരുലക്ഷം രൂപയുടെ വായ്പയ്ക്ക് മോറോട്ടേറിയം ഇല്ല
തിരുവനന്തപുരം: പ്രളയ സഹായമായി പ്രഖ്യാപിച്ച ഒരുലക്ഷം രൂപ വായ്പയ്ക്ക് പ്രളയ ഇരകള്‍ക്ക് മോറോട്ടേറിയം ഇല്ല.
പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും കോഴി, ആട് മുതലായ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാനുമാണ് കുടുംബത്തിലെ ഗൃഹനാഥയ്ക്ക് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബാങ്കുകളില്‍നിന്നു കുടുംബശ്രീയുടെ അയല്‍കൂട്ടങ്ങള്‍ തുക എടുത്ത് ഇരകള്‍ക്ക് നല്‍കാനാണ് ഉത്തരവിട്ടത്. 36 മാസം മുതല്‍ 48 മാസം വരെ തിരിച്ചടവ് കാലാവധിയും നല്‍കിയിരുന്നു. ബാങ്കുകള്‍ക്കുള്ള പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു നല്‍കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വായ്പ ലഭിച്ചാല്‍ തൊട്ടടുത്ത മാസം മുതല്‍ തിരിച്ചടയ്ക്കണമെന്നാണ് കുടുംബശ്രീയുടെ നിര്‍ദേശം. അതിനാല്‍ ഈ വായ്പയില്‍ ഗുണഭോക്താവിന് മൊറട്ടോറിയം ആനുകൂല്യം ലഭിക്കില്ല. പക്ഷേ, കുടുംബശ്രീയ്ക്ക് ബാങ്കുകളില്‍നിന്നു ഈ അനുകൂല്യം ലഭ്യമാകുകയും ചെയ്യും.
അതായത് കുടുംബശ്രീ ഒരു വര്‍ഷം കഴിഞ്ഞ് ബാങ്കുകളില്‍ പണം തിരിച്ചടച്ചാല്‍ മതി.
കുടുംബശ്രീ ജില്ലാ മിഷന്‍, താലൂക്ക് ഓഫിസുകളില്‍നിന്നും പട്ടിക ശേഖരിച്ച് അയല്‍കൂട്ടങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ വായ്പ വിതരണം ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ പല സ്ഥലങ്ങളിലും ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."