കോട്ടക്കല്‍ മണ്ഡലത്തില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുവാന്‍ 1.31 കോടി
പുത്തനത്താണി: 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടണ്ടില്‍ ഉള്‍പ്പെടുത്തി കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ എഴുപത് കേന്ദ്രങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു.
കാഞ്ഞീരമുക്ക്, മേല്‍മുറി, പള്ളിയാലി, ചേങ്ങോട്ടൂര്‍ നീറ്റിചിറ, ചേങ്ങോട്ടൂര്‍ ജംഗ്ഷന്‍, ചേങ്ങോട്ടൂര്‍ പള്ളിപ്പടി, ആക്കപറമ്പ് ആലിപ്പടി, ചാപ്പനങ്ങാടി സി.എച്ച് റോഡ്, അത്താണിക്കല്‍ (വടക്കെ കുളമ്പ്), പുളിക്കലങ്ങാടി (കൂരിയാട്), പൂക്കുന്ന്, തലകാപ്പ്, കുറുപ്പിന്‍പടി പറങ്കി മൂച്ചിക്കല്‍, പൂവാട് (പൊന്മള പഞ്ചായത്ത്), അമ്പാള്‍ അങ്ങാടി, നിലാടപ്പാറ, കെ.കെ മണി അങ്ങാടി, വലിയകുന്ന് വടക്കുംമുറി, പുറക്കളംപടി പുറമണ്ണൂര്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി പുറമണ്ണൂര്‍, ചിനക്കപറമ്പ് പുറമണ്ണൂര്‍, വാരിയത്ത് പടി, മോസ്‌ക്കോ, വട്ടപറമ്പ്, തിരുനിലം മങ്കേരി, വെണ്‍ടല്ലൂര്‍ മഠത്തില്‍പടി, പത്തനാട്ടുകുളം ജംഗ്ഷന്‍ വലിയകുന്ന്, ആലുംകൂടം അണവാടി, തോട്ടിലാക്കല്‍ പുറമണ്ണൂര്‍, പുറമണ്ണൂര്‍ മില്ലുംപടി, വെണ്‍ടല്ലൂര്‍ നടുവപ്പെട്ടി, മര്‍ക്കസ് മൂടാല്‍ ജംഗ്ഷന്‍, നടുവട്ടം അങ്ങാടിക്കു സമീപം, കഴുത്തല്ലൂര്‍ അച്ചിപ്ര തങ്ങള്‍ കോംപ്ലക്‌സിനു സമീപം, പേരശ്ശന്നൂര്‍ അങ്ങാടി, എടച്ചലം ജുമുഅത്ത് പള്ളിക്ക് സമീപം, ഊരോത്ത് പള്ളിയാല്‍ അങ്ങാടി, പാഴൂര്‍ അങ്ങാടി, പാണ്ടികശാല അങ്ങാടി, രാങ്ങാട്ടൂര്‍ അങ്ങാടി, അത്താണി ബസാര്‍, പകരനെല്ലൂര്‍ താഴെ അങ്ങാടി, കൊളത്തോള്‍ ജംഗ്ഷന്‍, കഴുത്തല്ലൂര്‍ ജുമാമസ്ജിദിന് സമീപം, കൊളക്കാട് ജുമാമസ്ജിദിന് സമീപം, മൂടാല്‍ എം.എം.എം ഹൈസ്‌കൂളിന് സമീപം, പൈങ്കണ്ണൂര്‍ ഹില്‍ടോപ്പ്, ചെല്ലൂര്‍ അത്താണിക്കല്‍, കുറ്റിപ്പുറം എന്‍.എച്ച് റിംങ് റോഡ്, കുറ്റിപ്പുറം തെക്കെ അങ്ങാടി (കുരിപ്പുറം പഞ്ചായത്ത്), ചേനാടന്‍ കുളമ്പ് മദ്‌റസപ്പടി ജംഗ്ഷന്‍, പാട്ടാക്ക എടയൂര്‍ റോഡ് ജംഗ്ഷന്‍, ചെമ്മലകുന്ന് മദ്‌റസ പടി ജംഗ്ഷന്‍, മണ്ണത്ത്പറമ്പ് അങ്ങാടി ജംഗ്ഷന്‍, പുതിയ അങ്ങാടി കുഴല്‍കിണറിന് സമീപം, അത്തിപറ്റ അങ്ങാടി, അത്തിപറ്റ ഹോമിയോ ഡിസ്‌പെന്‍സറി ജംഗ്ഷന്‍, കെ.എം.യു.പി സ്‌കൂള്‍ പൂഴികുന്ന് ജംഗ്ഷന്‍, ടി.ടി പടി ജംഗ്ഷന്‍, മാലാപറമ്പ് പള്ളി ജംഗ്ഷന്‍, മൂന്നാക്കല്‍ പള്ളി റോഡ് ജംഗ്ഷന്‍, അധികാരപ്പടി ജംഗ്ഷന്‍, വായനശാല അങ്ങാടി, സലാഹ് നഗര്‍, എ.ഐ മദ്‌റസ ജംഗ്ഷന്‍, കക്കന്‍ചിറ അങ്ങാടി, മനക്കല്‍പടി അങ്ങാടി, സി.കെ പാറ അങ്ങാടി, മുക്കിലപീടിക ജംഗ്ഷന്‍ (എടയൂര്‍ പഞ്ചായത്ത്) എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."