HOME
DETAILS
MAL
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരാഴ്ചത്തെ പരോള്‍
backup
November 23 2020 | 06:11 AM
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന് ഒരാഴ്ചത്തെ പരോള്‍ അനുവദിച്ചു. വൈദ്യപരിശോധനയ്ക്കു വേണ്ടിയാണ് സുപ്രിംകോടതി പരോള്‍ അനുവദിച്ചത്.
ആശുപത്രി സന്ദര്‍ശനത്തിനായി പൊലിസ് സംരക്ഷണം നല്‍കണമെന്നും തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ മദ്രാസ് ഹൈക്കോടതി നവംബര്‍ 23 വരെ നല്കിയ പരോള്‍ സുപ്രിംകോടതി ഒരാഴ്ചത്തേക്ക് നീട്ടിനല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."