മോഡ്രിച്ച് ദ ബെസ്റ്റ്
ലണ്ടന്‍: ലോകം കാതോര്‍ത്തിരുന്ന 'ബെസ്റ്റ് പ്ലെയറെ' പ്രഖ്യാപിക്കുമ്പോള്‍ ലണ്ടണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളിലെ ചുമരുകള്‍ കേട്ടത് പുതിയ പേര്. എട്ടുവര്‍ഷമായി പതിവായി മാറിമാറി കേട്ടുകൊണ്ടണ്ടിരുന്ന പേരുകള്‍ അയാള്‍ മാറ്റിമറിച്ചു. അതെ ലോകത്തോടൊപ്പം ആ ഹാളും കേട്ടു 'ലുക്കാ മോഡ്രിച്ച് ഫിഫ ബെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍'.
ഒരുവര്‍ഷത്തെ കളിക്കളത്തിലെ മാസ്മരിക പ്രകടനത്തിലൂടെ അയാള്‍ പിന്തള്ളിയത് അഞ്ചുവര്‍ഷം ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് നേടിയ യുവന്റസിന്റെ താരവും പോര്‍ച്ചുഗല്‍ ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലിവര്‍പൂളിന്റെ യുവതാരവും ഈജിപ്ഷ്യന്‍ താരവുമായ മുഹമ്മദ് സലാഹിനെയും. തുടര്‍ച്ചയായ 11 വര്‍ഷക്കാലം ലോക ഫുട്ബോളര് പട്ടികയിലുണ്ടായിരുന്ന ഇതിഹാസ താരം അര്‍ജന്റീനയുടെ മെസ്സി ഇല്ലാതെയാണ് അവസാന പട്ടിക തയാറായത്.
മികച്ച ഗോളിനുള്ള പുഷ്കാസ് അവാര്‍ഡ് ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹ് നേടി. വനിതാ താരമായി ബ്രസീലിന്റെ മാര്‍ത്തയെയും മികച്ച പരിശീലകനായി ഫ്രാന്‍സിനെ ലോക ചാംപ്യന്മാരാക്കിയ ദ്വദിയര് ദെഷാംപ്സും മികച്ച ഗോള്‍കീപ്പറായി ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോയിസ് തിരഞ്ഞെടുത്തു. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെ മികച്ച യുവ താരമായി തിരഞ്ഞെടുത്തു. 2017 ജൂലൈ മുതല്‍ ജൂലൈ വരെയുള്ള സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച പത്തുപേരില്‍ നിന്ന് അന്തിമ പട്ടികയില്‍ മൂന്നു പേരായിരുന്നു ഇടം നേടിയത്. ദേശീയ ടീം ക്യാപ്റ്റന്മാരും പരിശീലകരും വിദഗ്ധരായ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നവരുടെ വോട്ടിങ്ങിലൂടെയാണ് മികച്ചവരെ തിരഞ്ഞെടുത്തത്.
ഈവര്‍ഷം നടന്ന ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ പരസ്കാരവും മോഡ്രിച്ചാണ് നേടിയത്. റയല്‍മാഡ്രിഡിനൊപ്പം ചാംപ്യന്‍സ് ലീഗും ഫിഫ ക്ലബ് ലോകകപ്പ് കീരീടവും മോഡ്രിച്ച് നേടിയുട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."