നഗരത്തിന് കാവലേകാന്‍ ഇനി പെണ്‍പടയും
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് കാവലേകാന്‍ ഇനി പെണ്‍പടയും. സംസ്ഥാനത്തെ വുമണ്‍ പൊലിസ് ബറ്റാലിയന്റെ ആദ്യബാച്ച് ഇന്നലെ മുതല്‍ തലസ്ഥാന നഗരത്തില്‍ ഡ്യൂട്ടിക്കെത്തി. ആദ്യബാച്ചിലെ 182 പേരാണ് തലസ്ഥാനത്ത് എത്തിയത്. മേനംകുളം ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം. രാവിലെ നഗരത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും വൈകിട്ട് ടെക്‌നോപാര്‍ക്ക് മേഖലയിലും 30 പേരെ വീതം നിയോഗിക്കാനാണ് തീരുമാനമെന്ന് വനിതാ പൊലിസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ആര്‍. നിശാന്തിനി പറഞ്ഞു.
ഈ കഴിഞ്ഞ ജൂലൈ 31നായിരുന്നു ബാറ്റാലിയന്‍ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ്. ആദ്യബാച്ചില്‍ 578 പേരാണ് ഉള്ളത്.
ഇവരില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനത്തിനായി പോയി. ശേഷമുള്ള 534 പേരെ തിരുവനന്തപുരത്തും അടൂരും പാലക്കാടും കണ്ണൂരുമായി നിയോഗിച്ചിരിക്കുകയാണ്. ഒന്‍പത് മാസമായിരുന്നു പരിശീലനം. ദുരന്ത നിവാരണം, കളരി, യോഗ, കരാട്ടെ, നീന്തല്‍, ഐ.ടി തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടിയാണ് ബറ്റാലിയന്‍ കര്‍മരംഗത്തേക്കിറങ്ങുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നലിംഗക്കാരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്.
ആകര്‍ഷകമായ പ്രത്യേക യൂനിഫോമും ബറ്റാലിയന് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംസ്ഥാനത്ത് വനിതാ പൊലിസിന്റെ ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഹെഡ്ക്വാര്‍ട്ടേഴ്‌സിനായി മേനംകുളത്ത് പത്ത് ഏക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആദ്യബാച്ചിന്റെ പരിശീലനം തുടങ്ങി. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ബറ്റാലിയന്റെ സേവനം കൂടുതല്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."