രോഗികളായ വൃദ്ധ ദമ്പതികള്‍ കഴിയുന്നത് തകര്‍ന്ന് നിലംപൊത്താറായ വീട്ടില്‍
എരുമപ്പെട്ടി: തകര്‍ന്ന് നിലംപൊത്താറായ അവസ്ഥയിലുള്ള വീട്ടില്‍ കഴിയുന്ന വൃദ്ധ ദമ്പതികളെ സഹായിക്കാന്‍ പൊതു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു.
കടങ്ങോട് പഞ്ചായത്തിലെ നാലാം വാര്‍ഡ് തെക്കുമുറിയിലാണ് പൂവാത്ത് വീട്ടില്‍ വേലായുധനും ഭാര്യ രുഗ്മിണിയും കഴിയുന്നത്.
മക്കളില്ലാത്ത വൃദ്ധ ദമ്പതികള്‍ തകര്‍ന്ന് നിലംപൊത്താറായ വീട്ടിലാണ് കഴിയുന്നത്. വീടിന്റെ പുറക് ഭാഗത്തേയും വശങ്ങളിലേയും ചുമര്‍ ഇടിഞ്ഞ് വീഴുകയും മേല്‍ക്കൂര തകര്‍ന്ന നിലയിലുമാണ്.
കിടപ്പ് രോഗിയായ വേലായുധന്‍ നായര്‍ കട്ടിലില്ലാത്തതിനാല്‍ നിലത്താണ് കിടക്കുന്നത്. പരിസരവാസികളും ബന്ധുക്കളുമാണ് ഇവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കുന്നത്.
ഇവരുടെ വീട് പുനരുദ്ധാരണം നടത്തുവാനാണ് നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ചിട്ടുള്ളത്.
രക്ഷാധികാരി പഞ്ചായത്ത് മെംബര്‍ പി.വി കൃഷ്ണന്‍കുട്ടി, ചെയര്‍മാന്‍ റഫീക്ക് തങ്ങള്‍, വൈസ് ചെയര്‍മാന്‍മാര്‍ സി.വി.മുത്തു, സുനിത്ത് മണ്ടംപറമ്പ്, ജനറല്‍ കണ്‍വീനര്‍ അക്ബര്‍ അലി, ജോയിന്‍ കണ്‍വീനര്‍മാരായി പി.എന്‍.വിഷയകുമാര്‍, ബേബി സദാനന്ദന്‍, ട്രഷറര്‍ പഞ്ചായത്ത് അംഗം ദീപ രാമചന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."