26ന് അഖിലേന്ത്യാ പണിമുടക്ക്; പ്രധാന നഗരങ്ങളില്‍ 24നും 25നും വിളംബര ജാഥകള്‍
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ 26ന് അഖിലേന്ത്യാ പണിമുടക്ക്. 25ന് അര്‍ധരാത്രി 12 മുതല്‍ 26 അര്‍ധരാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക് നടക്കുകയെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് പണിമുടക്കിന്റെ ഭാഗമായി 24, 25 തീയതികളില്‍ പ്രധാന നഗരങ്ങളില്‍ വിളംബര ജാഥകള്‍ നടത്തും.
തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക് കാക്കനാട് ഇന്‍ഫോപാര്‍ക്ക്, കൊച്ചി തുറമുഖം, കഞ്ചിക്കോട് വ്യവസായമേഖല, കെ.എസ്.ആര്‍.ടി.സി തുടങ്ങി പൊതു സ്വകാര്യമേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമതി അറിയിച്ചു.
വ്യാപാരികളുടെയും തൊഴിലാളികളുടെയും പണിമുടക്കായതിനാല്‍ 25ന് കടകള്‍ അടച്ചും വാഹനങ്ങള്‍ ഓടിക്കാതെയും എല്ലാവരും സഹകരിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. പാല്‍, പത്രം, ആശുപത്രി, സര്‍ക്കാര്‍ പ്രസ് എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരേധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളെയും ഓഴിവാക്കി. വാര്‍ത്ത സമ്മേളനത്തില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.പി രാജേന്ദ്രന്‍, കെ ചന്ദ്രന്‍പിള്ള, ടോമി മാത്യു, ടി.കെ രമേശന്‍, സി.കെ മണിശങ്കര്‍, ടി.ബി മിനി, കെ.എന്‍ ഗോപിനാഥ്, മനോജ് പെരുമ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."