തൂങ്ങിമരിച്ച നിലയില്‍ കണ്ട വീട്ടമ്മയെ 19കാരന് കൊലപ്പെടുത്തിയതെന്ന്
ചാരുംമൂട്: കണ്ണനാകുഴിയില്‍ വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു.
അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനുമായ 19 കാരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52) യാണു മരിച്ചത്. മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറിന് രാജുവിനെ പൊലിസ് പിടികൂടി.
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ജെറിന് തുളസിയുടെ വീട്ടിലെ അലമാരയില്‍നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നും പൊലിസ് പറയുന്നു.
തെളിവു നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിന് രക്ഷപ്പെട്ടത്. ജെറിനെ വീട്ടില്‍ നിന്നാണു പിടികൂടിയത്.
ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."