പ്രതിഷേധം ശക്തമാകുന്നു
ആലപ്പുഴ: റോഡിനു കുറുകെ കയറു കെട്ടി ഗതാഗത നിയന്ത്രണം നടത്തുന്ന പൊലിസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഏതുസമയവും അപകടം സംഭവിക്കാവുന്ന തരത്തിലാണ് കയര്‍ കെട്ടിയിട്ടുള്ളത്.
ജില്ലാ കോടതി പാലം ജങ്ഷനുകളില്‍ പൊലിസ് ചരടുകെട്ടുന്നത് വര്‍ഷങ്ങളായി തുടരുന്ന പ്രവര്‍ത്തിയാണ്. നാലു മാസം മുന്‍പ് പ്രത്യേക റെറ്റ് ടേണ്‍ നിരോധനത്തിന്റെ ഭാഗമായി കയര്‍ വലിച്ചുക്കെട്ടിയിട്ടുണ്ട്.
അശാസ്ത്രീയവും അപകടം ക്ഷണിച്ചുവരുത്തുന്നതുമായ രീതി മാറ്റാന്‍ റെസിഡന്റ് അസോസിയേഷന് അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിട്ടും അധികൃതര്‍ മൗനത്തിലാണ്.
രാത്രികാലത്ത് കയര്‍ കുറുകെയുണ്ടെന്നുള്ള കാര്യം ശ്രദ്ധക്കാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്. എന്നാല്‍ വലിയ മുറിവോ പരുക്കോ ഏല്ക്കാത്തതിനാല് ആരും പരാതിപ്പെടാറില്ല.
കാല്‍നട യാത്രക്കാര്‍ക്കും അപകടം സംഭവിക്കാറുണ്ട്. കുറുകെ കെട്ടിയിരിക്കുന്ന കയറു കവച്ചുവച്ചു പോകാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ തട്ടി വീഴുന്നതു സ്ഥിരം കാഴ്ചയാണ്. മുന്നറിയിപ്പൊന്നും നല്കിയിട്ടില്ലാത്തതിനാല് നേരിയ വലുപ്പത്തിലുള്ള തടസം ഉണ്ടെന്നറിയാതെ വാഹനങ്ങള്‍ വളച്ചെടുക്കുമ്പോള്‍ കയറിലോ കേബിളിലോ കുടുങ്ങി വലിയുമ്പോഴാണ് ഡ്രൈവര്‍ വിവരം അറിയുക.
നിയമപ്രകാരം ഉചിതമായ റോഡ് ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനു പകരമാണ് എളുപ്പവഴിയില്‍ പൊലിസ് കയറു കെട്ടുന്നത്. അതേസമയം വഴിനീളെ താഴ്ന്നും പൊട്ടിയും കിടക്കുന്ന ടെലിവിഷന്‍, ഇന്‍ര്‍നെറ്റ്, വൈദ്യുതി കേബിളുകള്‍ തടസമില്ലാതെ പൊക്കിക്കെട്ടാന് നിര്‍ദേശം നല്‍കണമെന്ന ആവശ്യം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉപയോഗിച്ചു മിച്ചം വന്നതും എടുത്തു മാറ്റാതെ റോഡുവക്കില്‍ ഇട്ടിരിക്കുന്നതുമായ ഭൂഗര്‍ഭ കേബിള്‍ ചുരുളുകളും കഷണങ്ങളും അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."