അഴിമതിയുടെ കാര്യത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവും ഒരേ തൂവൽ പക്ഷികളെന്ന് ഐഎസ്എഫ്
റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറത്തിലേക്ക് പുതുതായി കടന്നു വന്ന പ്രവർത്തകർക്ക് ജിസാൻ ബ്ലോക്ക് കമ്മിറ്റി. ജിസാൻ ബ്ലോക്ക് പ്രസിഡന്റ് ഷൗക്കത്ത് ആനവാതിൽ മുഖ്യ പ്രഭാഷണം നടത്തി. അഴിമതിയുടെ കാര്യത്തിൽ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ തൂവൽ പക്ഷികളാണെന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും മുഖ്യമന്ത്രി തൽസ്ഥാനത്തു തന്നെ തുടരുന്നത് അങ്ങേയറ്റം ലജ്‌ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
അസീർ സെൻട്രൽ കമ്മിറ്റി അംഗം മുഹമ്മദലി കല്ലായി പുതുതായി കടന്നു വന്ന പ്രവർത്തകരെ മുഹമ്മദലി കല്ലായി ഷാൾ അണിയിച്ചു സ്വീകരിച്ചു. മുസ്തഫ ആറ്റൂരിൻറ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിഷാദ് പരപ്പനങ്ങാടി സ്വാഗതവും റസാക്ക് വാളക്കുളം നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഹംസ മൗലവി കാവന്നൂർ, ഷഫീഖ് മൂന്നിയൂർ, ഗഫൂർ മൂന്നിയൂർ, സഫീർ കണ്ണൂർ എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."