HOME
DETAILS
MAL
സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്കായി ഓട്ടോതൊഴിലാളികള്‍ പണം കൈമാറി
backup
May 21 2017 | 22:05 PM
പൂച്ചാക്കല്‍: സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്കായി ഓട്ടോത്തൊഴിലാളികള്‍ സമാഹരിച്ച പണം കൈമാറി.
വടുതല ജങ്ഷനിലെ ഓട്ടോത്തൊഴിലാളിയായ അരൂക്കുറ്റി പഞ്ചായത്ത് പതിനേഴാം വാര്‍ഡ് കടേപ്പറമ്പില്‍ സത്യവ്രതന്റെ ഇരുവൃക്കകളും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കാണ് പണം സ്വരൂപിച്ചത്. വടുതല കവലയിലെ ഓട്ടോത്തൊഴിലാളികള്‍ ചേര്‍ന്ന് സമാഹരിച്ച 3,40,000 രൂപയുടെ ബാങ്ക് രേഖ സത്യവ്രതന്റെ ഭാര്യ കുമാരിക്ക് കൈമാറി.
വടുതലയില്‍ നടന്ന സമ്മേളനം എ.എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ബിജു ചെക്ക് കൈമാറി. എന്‍.കെ.അനീസ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."