തമിഴ്‌നാട്ടില്‍നിന്നുള്ള റേഷനരിക്കടത്ത് വര്‍ധിക്കുന്നു; പരിശോധനകള്‍ പ്രഹസനം
വാളയാര്‍: സംസ്ഥാനാതിര്‍ത്തിയായ വാളയാര്‍ വഴി തമിഴ്‌നാട്ടില്‍നിന്നുള്ള അരിക്കടത്ത് വര്‍ധിക്കുമ്പോഴും പരിശോധനകള്‍ പ്രഹസനമാകുന്നു. കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് കൂടുതലായും അരിക്കടത്ത് നടക്കുന്നത്. ട്രെയിന്‍ മാര്‍ഗവും സ്വകാര്യബസുകളിലുമാണ് സ്ഥിരമായി അരിക്കടത്ത് നടക്കുന്നത്. കോയമ്പത്തൂര്‍ നിന്നുമുള്ള പാലക്കാട്, തൃശ്ശൂര്‍, കണ്ണൂര്‍, ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകളിലാണ് കൂടുതലായും അരിക്കടത്ത് നടക്കുന്നത്.
കോയമ്പത്തൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ പോത്തനൂര്‍, മധുക്കര, എട്ട്രിമട എന്നിവിടങ്ങളില്‍ നിന്നുമാണ് ചാക്കുകളിലായി അരികയറ്റി പാലക്കാട്ടെത്തിക്കുന്നത്. ഇത്തരത്തില്‍ കയറ്റുന്ന അരിച്ചാക്കുകള്‍ വാളയാര്‍- കഞ്ചിക്കോട് എന്നീ സ്റ്റേഷനുകളിലായിട്ടാണ് ഇറക്കുന്നത്. ചാക്കുകള്‍ക്കുപുറമെ ചെറിയ സഞ്ചികളിലും ബാഗുകളിലുമായും കടത്ത് സജീവമാണ്.
തമിഴ്‌നാട്ടിലെ റേഷന്‍ കടകളില്‍നിന്ന് സൗജന്യമായി ലഭിക്കുന്ന പുഴുങ്ങലരിയും പച്ചരിയുമാണ് വന്‍തോതില്‍ കേരളത്തിലെത്തി ബ്രാന്റഡ് അരിയായി മാറുന്നത്. ട്രെയിനുകളിലും ബസുകളിലുമുള്ള കടത്തിനു പുറമെ ചരക്കുവാഹനങ്ങളിലൂടെ വലിയ കടത്തും നിര്‍ബാധം തുടരുകയാണ്. കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്ന അരിയാണ് തമിഴ്‌നാട്ടിലെ സ്വകാര്യ മണ്ഡികളുടെ (അരി ഏജന്റ്) പേരിലുള്ള രസീതുപയോഗിച്ച് കടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."