മാലിന്യം തള്ളിയ സംഭവം; രാഷ്ട്രീയവല്‍ക്കരിക്കാന്‍ സി.പി.എം ശ്രമമെന്ന് മുസ്‌ലിം ലീഗ്
പള്ളിക്കല്‍: ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡിലെ നെടുങ്ങോട്ട് മാട്ടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മാലിന്യം നിക്ഷേപിച്ച് മണ്ണിട്ട് മൂടിയ സംഭവം രാഷ്ടീയവല്‍ക്കരിക്കാനും ഗ്രാമപഞ്ചായത്തിനെതിരേയുള്ള ആയുധമാക്കാനുമുള്ള സി.പി.എമ്മിന്റെ ആസൂത്രിത നീക്കം അപലപനീയമാണെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി മുസ്തഫ തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതി ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ ഇടപെടലുകളും നടത്തിയതായും മുസ്തഫ തങ്ങള്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിസ്സഹകരണമാണ് മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തിന് തടസമാകുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും ലഭിക്കേണ്ട റിപ്പോര്‍ട്ട് പോലും ഇതേ വരെ ലഭിച്ചിട്ടില്ല. പ്രശ്‌നവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതല്ലാതെ മറ്റു നടപടികളൊന്നും തന്നെ ഇത് വരെ നടപ്പിലാക്കിയിട്ടില്ല. സി.പി.എം നേതൃത്വത്തിന്റെ ഇടപെടലാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിസ്സഹകരണത്തിന് പിറകിലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇതിന്റെ തെളിവാണ് മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവുമായി മുന്നില്‍ നിന്ന സി.പി.എം അവസാന നിമിഷം പ്രതിഷേധ സമരത്തില്‍ നിന്ന് പിന്‍മാറിയതെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."