'എന്താണ് ചെയ്യേണ്ടതെന്ന് വെച്ചാല്‍ ചെയ്‌തോളൂ'; ഒടുവില്‍ അധികാര കൈമാറ്റത്തിന് തയ്യാറായി ട്രംപ്
വാഷിങ്ടണ്‍: ഒടുവില്‍ അധികാരകൈമാറ്റത്തിന് വഴങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസിന് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ കേസില്‍ ഉറച്ചു നില്‍ക്കുമെന്നും ട്രംപ് അറിയിച്ചു.
മിഷിഗണിലെയും ഫലം തിരിച്ചടിയായതോടെയാണ് ട്രംപ് അധികാരകൈമാറ്റത്തിന് സമ്മതിച്ചത്. ട്രംപിന്റെ തീരുമാനത്തെ ജോ ബൈഡന്റെ ടീം സ്വഗതം ചെയ്തു. നേരത്തെ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല.
ജോ ബൈഡന്റെ ഓഫിസിന് നടപടി ക്രമങ്ങള്‍ക്കായി 63 ലക്ഷം രൂപ അനുവദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്യാബിനറ്റ് അംഗങ്ങളെ ജോ ബൈഡന്‍ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാന്‍ ഡൊണാള്‍ഡ് ട്രംപ് വിസമ്മതിച്ച സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @POTUS എന്നതാണ്. സത്യപ്രതിജ്ഞാ സമയത്തും തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാന്‍ ട്രംപ് തയ്യാറായില്ലെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബൈഡന് കൈമാറുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്.
ബൈഡന്‍ ചുമതലയേല്‍ക്കുന്ന 2021 ജനുവരി 20 മുതല്‍ വൈറ്റ് ഹൗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകള്‍ ട്വിറ്റര്‍ നടത്തിവരികയാണ്. 2017ല്‍ പ്രസിഡന്റിന്റെ അധികാര കൈമാറ്റ സമയത്തെ നടപടിക്രമങ്ങള്‍ തന്നെയായിരിക്കും ഇത്തവണയും പിന്തുടരുകയെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."